UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു; 2395.80 അടി

2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 

ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ 2395.80 അടി ജലനിരപ്പ് ആയതായി കണ്ടെത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് രാവിലെയും തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മഴയും നീരൊഴുക്കും ശക്തമായി തുടരുകയാണെങ്കിൽ 2397 അടി ജലനിരപ്പാകുമ്പോഴേക്കും ട്രയല്‍ ട്രണ്‍ നടത്തുന്ന കാര്യം തീരുമാനിക്കും. വെള്ളം 2399 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് ലഭിച്ചാൽ 24 മണിക്കൂറിനകം ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകൾ തുറക്കും. ഇതിനിടയിൽ സമീപവാസികൾ സുരക്ഷിത സ്ഥാനം കണ്ടെത്തേണ്ടതുണ്ട്.

അതേസമയം ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ഉച്ച മുതല്‍ വൈകിട്ട് വരെ നടത്തിയ പരിശോധനയില്‍ വെള്ളം 2400 അടിയെത്തന്‍ ദിവസങ്ങള്‍ പിടിക്കുമെന്നും ഇപ്പോഴത്തെ മഴയുടെ അളവ് വച്ച് ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കില്ല എന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2400 അടിയായ ശേഷം തുറന്നാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാരും  തീരുമാനമേടുക്കെണ്ടാതുണ്ട്. ഈ ദിവസങ്ങളിലെ മഴയും നീരൊഴുക്കും നിരീക്ഷിച്ചായിരിക്കും തുടർ നടപടികള്‍. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

ചെറുതോണി ഡാം തുറക്കുമ്പോൾ പുറത്തേക്കൊഴുകുന്ന വെള്ളം പെരിയാർ വഴി ആലുവ പുഴയിലൂടെ അറബിക്കടലിൽ എത്തിച്ചേരും. അതേ സമയം ജലമൊഴുകുന്ന പെരിയാറിന്റെ തീരത്തെ കൃഷിയും ജനജീവിതവും ഇതുമൂലം വെള്ളത്തിനടിയിലാകും.

‘ഓ! എന്നാ പേടിക്കാനാന്നേ…’; ഇടുക്കി ഡാം ഇടുക്കിക്കാരെ പേടിപ്പിക്കുന്നുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍