പശു മാംസം കഴിക്കുന്നത് എല്ലാവരും നിര്‍ത്തണം. ഇത്തരത്തില്‍ സാത്താന്മാരെ തടയാം – ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ആളുകള്‍ ബീഫ് തിന്നുന്നത് നിര്‍ത്തിയാല്‍ പിന്നെ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളുമുണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സംസ്‌കാരം പ്രധാനമാണെന്നും ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ അല്‍വറില്‍ പശുക്കടത്ത് ആരോപിച്ച് രക്ബര്‍ ഖാന്‍ എന്ന യുവാവിനെ ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊന്ന പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പരാമര്‍ശം. പശുക്കളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് പശു വിശുദ്ധ പശുവാണ്. യേശു ക്രിസ്തു ജനിച്ചത് തന്നെ പശുതൊഴുത്തിലാണ്. ഇസ്ലാം ആണെങ്കില്‍ മക്കയിലും മദീനയും ഗോവധം നിരോധിച്ചിട്ടുണ്ട് – ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ആള്‍ക്കൂട്ട കൊലകളെ അംഗീകരിക്കുന്നില്ല. എന്നാല്‍ പശു മാംസം കഴിക്കുന്നത് എല്ലാവരും നിര്‍ത്തണം. ഇത്തരത്തില്‍ സാത്താന്മാരെ തടയാം. നല്ല സംസ്‌കാരമുണ്ടെങ്കിലേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. റാഞ്ചിയില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഝാര്‍ഖണ്ഡ് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇന്ദ്രേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കള്‍ വര്‍ഗീയവാദികളാണെങ്കില്‍ ലോകത്തെ മുഴുവന്‍ മതവിശ്വാസികളും വര്‍ഗീയവാദികളാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അയോധ്യയില്‍ പള്ളി വേണമെന്ന ആവശ്യം മുസ്ലീം സംഘടനകള്‍ ഉപേക്ഷിച്ചതായും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഗോവധവും ഹിന്ദുക്കളുടെ ഇരട്ടത്താപ്പും; ഒരു സന്യാസിയുടെ സാക്ഷ്യപ്പെടുത്തല്‍
വിശുദ്ധ പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യന്‍ കര്‍ഷകരും കാലിക്കച്ചവടത്തിലെ സംഘപരിവാര്‍ അജണ്ടകളും