UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തമിഴ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്

നിങ്ങള്‍ സ്ഥലങ്ങള്‍ കാണാനോ ഷോപ്പിംഗിനോ ഒക്കെ പോയേക്കാം. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ വേല്‍മുരുകനോ ടിവികെയോ അല്ലെങ്കില്‍ കാവേരി നദീജല അവകാശവുമായി ബന്ധപ്പെട്ട പ്രതിഷേധ രംഗത്തുള്ള മറ്റാരെങ്കിലുമോ അതിന് ഉത്തരവാദികളായിരിക്കില്ല.

ഐപിഎല്‍ മത്സരം നടക്കുന്നതിനിടെ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളായിരിക്കുകയില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തമിഴഗ വാഴ്വുമുറൈ കക്ഷിയുടെ മുന്നറിയിപ്പ്. ഞങ്ങള്‍ അസ്വസ്ഥരാണ് എന്ന് നിങ്ങള്‍ കളിക്കാര്‍ മനസിലാക്കണം. ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ ഇത്തരം ചൂതാട്ട കളികള്‍ ഇവിടെ നടക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. തമിഴ് മനസിലാകുന്ന കളിക്കാര്‍ ഇത് കാണുന്നുണ്ടെങ്കില്‍ ഞങ്ങളുടെ വികാരം മനസിലാക്കണം. നിങ്ങള്‍ സ്ഥലങ്ങള്‍ കാണാനോ ഷോപ്പിംഗിനോ ഒക്കെ പോയേക്കാം. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ വേല്‍മുരുകനോ ടിവികെയോ അല്ലെങ്കില്‍ കാവേരി നദീജല അവകാശവുമായി ബന്ധപ്പെട്ട പ്രതിഷേധ രംഗത്തുള്ള മറ്റാരെങ്കിലുമോ അതിന് ഉത്തരവാദികളായിരിക്കില്ല – ടിവികെ നേതാവ് വേല്‍മുരുഗന്‍ ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതായി പ്രക്ഷോഭ രംഗത്തുള്ള തമിഴ് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയിലെ ഐപിഎല്‍ മത്സരം ഒഴിവാക്കണമെന്ന് രജനികാന്ത് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മിക്ക രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. അതേസമയം മത്സരം നടക്കുന്ന പക്ഷം ടിക്കറ്റെടുത്തിട്ടുള്ള തന്റെ ആളുകള്‍ സ്റ്റേഡിയത്തില്‍ കയറി പ്രതിഷേധിക്കുമെന്നും ടിവികെ നേതാവ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ ഒന്നിന് ടിവികെ പ്രവര്‍ത്തകരായ 500 പേര്‍ ചേര്‍ന്ന് വിളുപുരം ജില്ലയില്‍ ടോള്‍ ബൂത്തുകള്‍ അടിച്ചുതകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ സീസണിലെ ഏഴ് മത്സരങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍