UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ദേശീയ മെഡിക്കല്‍ ബില്ല്: അലോപ്പതി ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും

ഹോമിയോ, ആയുര്‍വേദം,യുനാനി ഡോക്ടര്‍മാര്‍ക്കും ഒരു കോഴ്സിലൂടെ അലോപ്പതി ചിക്ത്സ നടത്താനുള്ള അനുമതി നല്‍കാമെന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കാനിരിക്കെ നാളെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാകമായി പണിമുടക്കും. ഒപിയിലും വാര്‍ഡുകളിലും ഡോക്ടര്‍മാരുടെ സേവനമുണ്ടാകില്ലെന്നും എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. നാളെയാണ് ബില്‍ അവതരിപ്പിക്കുന്നത്.

പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11മണിക്ക് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഹോമിയോ, ആയുര്‍വേദം,യുനാനി ഡോക്ടര്‍മാര്‍ക്കും ഒരു കോഴ്സിലൂടെ അലോപ്പതി ചിക്ത്സ നടത്താനുള്ള അനുമതി നല്‍കാമെന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. എംബിബിഎസ് പാസ്സാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷയെഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാവൂ എന്നും ബില്ല് അനുശാസിക്കുന്നു. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഐഎംഎ ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍