UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ല: നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നേരത്തെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പാലോട് തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്നും ശൈലജ പറഞ്ഞിരുന്നു.

തിരുവനന്തപുരം പാലോട് ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു. പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നേരത്തെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പാലോട് തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്നും ശൈലജ പറഞ്ഞിരുന്നു.

പാലോടിന് സമീപം പെരിങ്ങമ്മലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇമേജ് പ്ലാന്റിനെതിരെ റവന്യൂ വകുപ്പും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറേക്കര്‍ 80 സെന്റ് സ്ഥലമാണ് പാലോട് മാലിന്യ പ്ലാന്റിനായി ഐഎംഎ വാങ്ങിയിരുന്നത്. ഇതില്‍ 5 ഏക്കറും നിലമാണെന്നാണ് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലമായി രേഖപ്പെടുത്തിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യങ്ങളുള്ള കാടിനോട് ചേര്‍ന്നുള്ള ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. പദ്ധതി പ്രദേശത്തിനരികെ ആദിവാസി കോളനിയുണ്ടെന്ന് പരിഗണിക്കണം, പ്ലാന്റുമായി മുന്നോട്ട് പോയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിന് നിയമ തടസം ഉണ്ടെന്നും പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കും നീരുറവകള്‍ക്കും നാശം സംഭവിക്കുമെന്നും ഇരുവരുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍