UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത ശക്തം; മന്ത്രി സ്ഥാനം കിട്ടാത്ത എംബി പാട്ടീലും ദിനേഷ് ഗുണ്ടു റാവുവും രാഹുല്‍ ഗാന്ധിയെ കണ്ടു

“എന്റെ സ്വാഭിമാനം കളങ്കപ്പെട്ടു” എന്നാണ് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനെ പറ്റി എംബി പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കര്‍ണാടക കോണ്‍ഗ്രസില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി സംഘര്‍ഷം രൂക്ഷമാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയില്‍ ഇടം കിട്ടാത്ത മുന്‍ മന്ത്രി എംബി പാട്ടീലും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഇവരെ ചര്‍ച്ചകള്‍ക്കായി ഹൈകമാന്റ് വിളിച്ചുവരുത്തുകയായിരുന്നു. മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ അഹമ്മദ് പട്ടേലും ഇവരുമായി സംസാരിച്ചു. “എന്റെ സ്വാഭിമാനം കളങ്കപ്പെട്ടു” എന്നാണ് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനെ പറ്റി എംബി പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണ 78 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും 36 എംഎല്‍എമാരുള്ള ജെഡിഎസിന് മുഖ്യമന്ത്രി അടക്കം 11 മന്ത്രിമാരും എന്നാണ്. ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും മേയ് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട് അധികാരമേറ്റ 25 മന്ത്രിമാരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നി്ന്നും ഒമ്പത് പേര്‍ ജെഡിഎസില്‍ നിന്നുമാണ്. ബി എസ് പിക്കും കര്‍ണാടക പ്രജ്ഞാവന്ത ജനതാ പക്ഷയ്ക്കും (കെപിജെപി) ഓരോ മന്ത്രിമാര്‍ വീതവും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍