UPDATES

ട്രെന്‍ഡിങ്ങ്

മോദി അങ്ങേയറ്റം തരം താണിരിക്കുന്നു, പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല: മന്‍മോഹന്‍ സിംഗ്

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും സംസാരിക്കാത്ത വിധം മോശമായ രീതിയിലാണ് മോദി സംസാരിക്കുന്നതെന്ന് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയറ്റം തരം താണിരിക്കുന്നതായും സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലാതായെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുപിഎ സര്‍ക്കാര്‍ ശരാശരി 7.8 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്നു. എന്നാല്‍ എണ്ണവിലയും ആഗോള സാഹചര്യങ്ങളും അനുയോജ്യമായിട്ടും പ്രതീക്ഷച്ച വളര്‍ച്ചാനിരക്കിനേക്കാള്‍ ഇപ്പോള്‍ ഇന്ത്യ താഴോട്ട് പോയിരിക്കുകയാണ്. നോട്ട് നിരോധനവും ജി എസ് ടി തിടുക്കപ്പെട്ട് നടപ്പാക്കിയതും മോദി സര്‍ക്കാരിന്റെ ഒഴിവാക്കാമായിരുന്ന വലിയ മണ്ടത്തരങ്ങളായി. വലിയ തകര്‍ച്ചയാണ് ഇത് സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയത്. പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായി.

സാമ്പത്തിക തകര്‍ച്ചയുടെ കാരണം ചോദിച്ചാല്‍ എല്ലാം കോണ്‍ഗ്രസിന്റെ കുഴപ്പമാണ് എന്നായിരിക്കും പ്രധാനമന്ത്രിയുടെ മറുപടി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും സംസാരിക്കാത്ത വിധം മോശമായ രീതിയിലാണ് മോദി സംസാരിക്കുന്നതെന്ന് ബംഗളൂരുവിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേ മന്‍മോഹന്‍ സിംഗ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ജനങ്ങള്‍ക്ക് ബാങ്കിംഗില്‍ തന്നെ വിശ്വാസമില്ലാതാക്കുകയാണ്. എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥയെല്ലാം ഒഴിവാക്കാമായിരുന്നു. കിട്ടാക്കടങ്ങളിലും വായ്പാ തട്ടിപ്പുകളിലും വലിയ വര്‍ദ്ധനവാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. പൊതുമേഖല ബാങ്കില്‍ നിന്ന് പണം തട്ടി വിദേശത്തേയ്ക്ക് കടന്ന നിരവ് മോദി ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍