UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ ആകും: ശ്രീ ശ്രീ രവിശങ്കര്‍

മുസ്ലീങ്ങള്‍ അയോധ്യക്ക് മേലുള്ള അവകാശവാദത്തില്‍ നിന്ന് പിന്തിരിയണമെന്നും അയോധ്യ മുസ്ലീങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു.

അയോധ്യ ഭൂമിപ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ ശ്രീ രവിശങ്കറിന്റെ വിവാദ പ്രസ്താവന. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഗവണ്‍മെന്റ് സൈന്യവും വിമത സേനകളും തമ്മില്‍ 2011 മുതല്‍ നടക്കുന്ന രൂക്ഷമായ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 4,65,000ലധികം സിറിയക്കാരാണ് കൊല്ലപ്പെട്ടത്. ഒരു കോടിയിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു കോടി 20 ലക്ഷത്തോളം പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിഴക്കന്‍ ഗൂത പ്രവിശ്യയില്‍ ഭീകരമായ രക്തച്ചൊരിച്ചിലാണ് നടന്നത്. മേഖലയില്‍ 600ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

മുസ്ലീങ്ങള്‍ അയോധ്യക്ക് മേലുള്ള അവകാശവാദത്തില്‍ നിന്ന് പിന്തിരിയണമെന്നും അയോധ്യ മുസ്ലീങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു. തര്‍ക്ക പ്രദേശത്ത് ആരാധന നടത്താന്‍ ഇസ്ലാം മത വിശ്വാസം അനുവദിക്കുന്നില്ല. ശ്രീരാമന് വേറെ എവിടെയും ഇനി ജനിക്കാനാവില്ല. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ആശുപത്രി പണിയണമെന്ന ആവശ്യവും ശ്രീ ശ്രീ രവിശങ്കര്‍ തള്ളി. സമാധാന ശ്രമം എന്ന പേര് പറഞ്ഞ് സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട സയിദ് സല്‍മാന്‍ ഹുസൈന്‍ നദ്വിയുമായി ശ്രീ ശ്രീ രവിശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. ശരി അത് നിയമം പള്ളി മാറ്റി സ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട് എന്നായിരുന്നു നദ്വി പറഞ്ഞത്. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ വ്യക്തിനിയമ ബോ്ര്‍ഡ് പുറത്താക്കിയത്. അതേസമയം നദ്വിക്ക് ശ്രീ ശ്രീ രവിശങ്കര്‍ പണം നല്‍കിയെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ആരോപണം ശ്രീ ശ്രീ നിഷേധിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍