UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈലാസ് – മാനസ സരോവര്‍ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി

അതേസമയം മോശം കാലാവസ്ഥിയില്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും എംബസി വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 525 തീര്‍ത്ഥാടകള്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500 പേര്‍ ടിബറ്റ് ഭാഗത്തും കുടുങ്ങിക്കിടപ്പുണ്ട്.

നേപ്പാള്‍ഗഞ്ച് – സിമികോട് – ഹില്‍സ മേഖലയില്‍ കുടുങ്ങിയ കൈലാസ് – മാനസസരോവര്‍ തീര്‍ത്ഥാടകരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി. അതേസമയം മോശം കാലാവസ്ഥിയില്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും എംബസി വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 525 തീര്‍ത്ഥാടകള്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500 പേര്‍ ടിബറ്റ് ഭാഗത്തും കുടുങ്ങിക്കിടപ്പുണ്ട്.

ഇതുവരെ എംബസി സ്വകരിച്ച നടപടികള്‍

1. നേപ്പാള്‍ഗഞ്ചിലും സിമികോട്ടിലും തീര്‍ത്ഥാടകരില്‍ ഓരോരുത്തരുമായി പ്രതിനിധികള്‍ ബന്ധപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും ഭക്ഷണവും താമസവും ഉറപ്പുവരുത്തിയിട്ടുണ്ട്.

2. സിമികോട്ടില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

3. സിമികോട്ടിലെ എംബസി പ്രതിനിധി ഹില്‍സ പൊലീസ് ചെക് പോസ്റ്റുമായി ബന്ധപ്പെടുന്നുണ്ട്.

4. നേപ്പാള്‍ ഭാഗത്ത് ചികിത്സാ സൗകര്യങ്ങള്‍ക്ക് പരിമിതിയുള്ളതിനാല്‍ യാത്രക്കാരെ പരമാവധി ടിബറ്റ് ഭാഗത്ത് കേന്ദ്രീകരിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5. സിമികോട്ടില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി വിവിധ വഴികള്‍ തേടുന്നു. സിമികോട്ട്-സുര്‍ഖേത്, ജുംല/സിമികോട്-മുഗു തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. എന്നാല്‍ സിമികോട്ട്-നേപ്പാള്‍ഗഞ്ച് പാതയെ പോലെ ദുഷ്‌കരമാണ് ഇതുവഴിയുള്ള യാത്ര എന്നതാണ് പ്രശ്‌നം. നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

6. തീര്‍ത്ഥാടകര്‍ക്കും ബന്ധുക്കളുമായി ബന്ധപ്പെടുന്നതിന് ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍

പ്രണവ് ഗണേഷ്, ഫസ്റ്റ് സെക്രട്ടറി (കോണ്‍സുലര്‍) – +977-9851107006
താഷി ഖാംപ, സെക്കന്റ് സെക്രട്ടറി (കോണ്‍സുലര്‍) – +977-9851155007
തരുണ്‍ രഹേജ, അറ്റാഷെ (കോണ്‍സുലര്‍) – +977-9851107021
രാജേഷ് ഝാ, എഎസ്ഒ (കമ്മ്യൂണിറ്റി വെല്‍ഫെയര്‍) – +977-9818832398
യോഗാനന്ദ (ഹോട്ട്‌ലൈന്‍ – കന്നഡ) – +977-9823672371
പിണ്ഡി നരേഷ് (ഹോട്ട്‌ലൈന്‍ – തെലുങ്ക്) – + 977-9808082292
ആര്‍ മുരുഗന്‍ (ഹോട്ട്‌ലൈന്‍ – തമിഴ്) – +977-9808500642
സി രഞ്ജിത്ത് (ഹോട്ട്‌ലൈന്‍ – മലയാളം) – +977-9808500644

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍