UPDATES

ഇന്ത്യ

മൊണ്‍സാന്റോവിന്റെ അംഗീകാരമില്ലാത്ത പരുത്തികൃഷി ആന്ധ്ര സര്‍ക്കാര്‍ പരിശോധിക്കും

ലാഭം കൊയ്യാനുളള ചില കമ്പനികളുടെ ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്ന് മൊണ്‍സാന്റോ പ്രതിനിധി പറഞ്ഞു

ജനിതക ഘടനയില്‍ മാറ്റം വരുത്തിയ (ജിഎം) അംഗീകാരമില്ലാത്ത പരുത്തി കൃഷി തടയാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ദി ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും വലിയ ഡിമാന്റ് ഉളള നൂല്‍ ലഭിക്കുന്ന  പ്രത്യേകയിനം പരുത്തി വികസിപ്പിച്ചെടുത്തത് മൊണ്‍സാന്റോ ആണ്.

ആന്ധ്രപ്രദേശില്‍ 15 ശതമാനം പരുത്തി കര്‍ഷകരും കൃഷി ചെയ്യുന്നത് ബോള്‍ഗാര്‍ഡ് റൗണ്ട് അപ്പ് 2 റൗണ്ട് അപ്പ് റെഡി ഫള്ക്‌സ് ആണ് (ആര്‍ ആര്‍ എഫ്). ഇതിന് സര്‍ക്കാരിന്റെ അംഗീകാരമില്ല. ഈ മേഖല പരിശോധിക്കാന്‍ തദ്ദേശപഞ്ചായത്തുകള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

എങ്ങനെയാണ് കര്‍ഷകര്‍ക്ക് അംഗീകാരമില്ലാത്ത ഇത്തരം വിത്തുകള്‍ ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ബി രാജശേഖര്‍ പറഞ്ഞു. ലാഭം കൊയ്യാനുളള ചില കമ്പനികളുടെ ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്ന് മൊണ്‍സാന്റോ പ്രതിനിധി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍