UPDATES

വായിച്ചോ‌

“ഇന്ത്യന്‍ സമുദ്രത്തിലേക്ക് സ്വാഗതം, നല്ലൊരു വേട്ട ആശംസിക്കുന്നു”: ചൈനീസ് നേവിയെ ട്രോളി ഇന്ത്യ

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (നേവി) 29ാമത് ആന്റി പൈറസി എസ്‌കോര്‍ട്ട് ഫോഴ്‌സിന് (എപിഇഫ്) ഇന്ത്യന്‍ സമുദ്ര പ്രദേശത്തേക്ക് സ്വാഗതം എന്നും സന്തോഷകരമായ വേട്ട ആശംസിക്കുന്നു എന്നുമായിരുന്നു ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന പ്രതികരണം.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചൈനീസ് നാവിക സേന കപ്പലുകളുടെ സാന്നിധ്യത്തെ പരിഹസിച്ച് ഇന്ത്യന്‍ നാവിക സേന. പരിഹാസത്തില്‍ പൊതിഞ്ഞതും എന്നാല്‍ ശക്തവുമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ നേവി ട്വിറ്ററിലൂടെ ചൈനീസ് നേവിക്ക് നല്‍കിയത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (നേവി) 29ാമത് ആന്റി പൈറസി എസ്‌കോര്‍ട്ട് ഫോഴ്‌സിന് (എപിഇഫ്) ഇന്ത്യന്‍ സമുദ്ര പ്രദേശത്തേക്ക് സ്വാഗതം എന്നും സന്തോഷകരമായ വേട്ട ആശംസിക്കുന്നു എന്നുമായിരുന്നു ഇന്ത്യന്‍ നേവിയു
ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന പ്രതികരണം.

ഏപ്രില്‍ നാലിനാണ് സൈനികരും ഉദ്യോഗസ്ഥരുമടക്കം 700 പേരടങ്ങുന്ന എപിഇഫ് സംഘം കടല്‍ ക്കൊള്ളക്കാര്‍ക്കെതിരായ നീക്കമെന്ന പേരില്‍ സോമാലി തീരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ ചൈനീസ് സേനയുടെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കാര്യം രഹസ്യമല്ലങ്കിലും ആദ്യമായാണ് ഇത്തരമൊരു പരസ്യ പ്രതികരണത്തിന് ഇന്ത്യന്‍ നേവി മുതിരുന്നത്. തൊട്ടു പുറകെ അരമണിക്കൂറിനകം ഇന്ത്യന്‍ തീരങ്ങളില്‍ നാവിക സേന ഒരിക്കിയിട്ടുള്ള 24 മണിക്കുര്‍ നീരീക്ഷണ സംവിധാനങ്ങളും 50 കപ്പലടങ്ങുന്ന സൈനിക വിന്യാസം വ്യക്തമാക്കുന്ന മാപ്പും നാവിക സേന ട്വീറ്റ് ചെയ്തു. മേഖലയുടെ സുരക്ഷിതത്വം എപ്പോഴും ഇന്ത്യന്‍ നാവിക സേനയ്ക്ക് കീഴില്‍ ശക്തമാണെന്ന കുറിപ്പോടെയായിരുന്നു രണ്ടാമത്തെ പ്രതികരണം.

വായനയ്ക്ക്: https://goo.gl/wJtp12

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍