UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏതുതരം മാംസം കഴിക്കുന്നുവെന്നു നോക്കി കലാപം നടത്തുന്നവരല്ല രാജ്യസ്‌നേഹികള്‍; നൊബേല്‍ ജേതാവ്‌ വെങ്കിട്ടരാമന്‍ രാമകൃഷണന്‍

വിഭാഗീയമായ ചേരിപ്പോരുകളും ആരെന്ത് ഭക്ഷിക്കുന്നുവെന്നു നോക്കിയുളള ആക്രമണങ്ങളും ഈ രാജ്യത്തെ നശിപ്പിക്കും

ഏതുതരം മാംസം കഴിക്കുന്നുവെന്നതാലോചിച്ച് കലാപം നടത്തുന്നത് നിര്‍ത്തി വൈജ്ഞാനികവും സാങ്കേതിവുമായ പുരോഗതിക്കായി  ഇന്ത്യക്കാര്‍ ശ്രദ്ധ ഊന്നണമെന്ന് നോബല്‍ പുരസ്‌കാര ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷണന്‍.  ദി ടെലിഗ്രാഫ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരണവും സാങ്കേതിക വിദ്യയിലും നിക്ഷേപിക്കാതിരുന്നാല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് വന്‍ നഷ്ടമുണ്ടാവുമെന്നദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2009ല്‍ രസതന്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച രാമകൃഷ്ണന്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനാണ്. ലോകത്തിലെ മികച്ച ശാസസ്ത്രപ്രതിഭകള്‍ റോയല്‍ സൊസൈറ്റിയിലെ അംഗങ്ങളാണ്.

”വിഭാഗീയമായ ചേരിപ്പോരുകളും ആരെന്ത് ഭക്ഷിക്കുന്നുവെന്നു നോക്കിയുളള ആക്രമണങ്ങളും ഈ രാജ്യത്തെ നശിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു” രാജ്യസ്‌നേഹികളാണെന്ന് കരുതിയാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. പക്ഷെ അവര്‍ രാജ്യത്തെ ദ്രോഹിക്കുകയാണ്”
രാമകൃഷണന്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

വ്യാവസായികവത്കരണത്തിലും ആധുനികവത്കരണത്തിലും ഇന്ത്യ ചൈനയുടെ പിന്നിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവര്‍ റോബോട്ടിക്‌സിലും ഊര്‍ജ്ജമേഖലയിലും നിക്ഷേപം നടത്തുന്നു. നമ്മള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍