UPDATES

വിദേശം

കുടിയേറ്റ ശ്രമം: ഇന്ത്യന്‍ യുവതിയില്‍ നിന്ന് അഞ്ച് വയസുള്ള ഭിന്നശേഷിക്കാരനായ മകനെ യുഎസ് വേര്‍പിരിച്ചു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി സ്വന്തം കുട്ടിയില്‍ നിന്ന് വേര്‍പിരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പൗരയാണ് ഭാവന്‍ പട്ടേല്‍. അല്ലെങ്കില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലെ ആദ്യ കേസാണിത്.

യുഎസില്‍ അഭയം തേടി മെക്‌സിക്കോ അതിര്‍ത്തി വഴി രേഖകളില്ലാ്‌തെ യുഎസില്‍ പ്രവേശിച്ച യുവതിയേയും ഭിന്നശേഷിക്കാരനായ അഞ്ചുവയസുള്ള അവരുടെ മകനേയും യുഎസ് അധികൃതര്‍ വേര്‍പിരിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭാവന്‍ പട്ടേല്‍ എന്ന 33 കാരിയേയും മകനേയുമാണ് യുഎസ് അധികൃതര്‍ വേര്‍പിരിച്ചത്. ഇവര്‍ക്ക് അരിസോണ കോടതി 30,000 യുഎസ് ഡോളര്‍ ബോണ്ട് നല്‍കിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അതേസമയം യുവതിക്ക് മകനൊപ്പം ചേരാനായോ എന്നത് സംബന്ധിച്ച് വിവരമില്ല.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി സ്വന്തം കുട്ടിയില്‍ നിന്ന് വേര്‍പിരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പൗരയാണ് ഭാവന്‍ പട്ടേല്‍. അല്ലെങ്കില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലെ ആദ്യ കേസാണിത്. സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഫാമിലി സെപ്പറേഷന്‍ ഇത്തരത്തില്‍ 2300ലധികം കുട്ടികളെ മാതാപിതാക്കളില്‍ നിന്നും മറ്റ് രക്ഷിതാക്കളില്‍ നിന്നും വേര്‍പിരിച്ചുകഴിഞ്ഞു. രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ സെപ്പറേഷന്‍ നിര്‍ത്തിവയ്ക്കുന്നതായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരുന്നു. ഇന്ത്യക്കാരിയുടെ അറസ്റ്റ് എപ്പോളാണ് നടന്നത് എന്ന കാര്യം വ്യക്തമല്ല.

അഹമ്മദാബാദ് സ്വദേശിയായ യുവതി രാഷ്ട്രീയ പീഡനത്തെ തുടര്‍ന്ന് ഇന്ത്യ വിട്ടതാണ് എന്നാണ് ഭാവന്‍ പട്ടേലും അവരുടെ അറ്റോണി അലിന്‍ക റോബിന്‍സണും (അഡ്വക്കേറ്റ്) കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഗ്രീസിലെത്തി, അവിടെ നിന്ന് മെക്‌സിക്കോയിലേയ്ക്ക് വരുകയായിരുന്നു. ഇന്ത്യയിലേയ്ക്ക് തിരികെ വന്നാല്‍ കൊല്ലപ്പെടുമെന്ന്് ഭാവന്‍ പട്ടേല്‍ പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരനാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്നും അവര്‍ പറയുന്നു. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ യുഎസ് ജയിലുകളില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇരുനൂറിലധികം ഇന്ത്യക്കാര്‍ യുഎസ് ജയിലുകളിലുണ്ടെന്നാണ് പറയുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും പഞ്ചാബ്, ഗുജറാത്ത്് സ്വദേശികളാണ് – വാഷിംഗ്ടണ്‍ , ന്യൂ മെക്‌സിക്കോ, ഒറിഗോണ്‍, പെന്‍സില്‍വാനിയ ജയിലുകളിലാണ് ഇന്ത്യക്കാരുള്ളത്. ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായമെത്തിക്കുന്നതിനായി വാഷംഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഹൂസ്റ്റണിലേയും ന്യൂയോര്‍ക്കിലേയും സാന്‍ഫ്രാന്‍സിസ്‌കോയിലേയും കോണ്‍സുലേറ്റുകളില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഫെഡറല്‍ ജയിലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

EXPLAINER: മെക്സിക്കോ – യുഎസ് അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത്? മാതാപിതാക്കളില്‍ നിന്ന് യുഎസ് വേര്‍പെടുത്തുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു?

“വരൂ, ഈ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കൂ”: കുട്ടികളെ കൂട്ടിലടയ്ക്കുന്ന ട്രംപിന്റെ ക്രൂരതയ്ക്കെതിരെ അമേരിക്കയുടെ പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍