UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാണാ അയൂബിനെതിരെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ ഇന്ത്യ മുന്‍കയ്യെടുക്കണമെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കണം എന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതികരിച്ചതിന്റെ ഭാഗമായാണ് കൊലപാതക ഭീഷണി അടക്കം ഉള്ള ഓണ്‍ലൈന്‍ അക്രമങ്ങള്‍ക്കു അവര്‍ വിധേയയായത്

മാധ്യമ പ്രവര്‍ത്തകയും മുന്‍ തെഹല്‍ക ലേഖികയുമായിരുന്ന റാണ അയൂബിനെതിരെ ഓണ്‍ലൈന്‍ രംഗത്ത് നടക്കുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാന്‍ ഗവണ്മെന്റ് ഇടപെടണം എന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ‘ഇത് വരെ ലഭിച്ച ചിത്രങ്ങളും, വാര്‍ത്തകളും പരിശോദിച്ചു, റാണയുടെ ജീവന്‍ അപകടത്തിലാണെന്നാണ് അനുമാനിക്കുന്നത്, ഇതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’ യു എന്‍ പ്രതിനിധി പറഞ്ഞു.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കണം എന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതികരിച്ചതിന്റെ ഭാഗമായാണ് കൊലപാതക ഭീഷണി അടക്കം ഉള്ള ഓണ്‍ലൈന്‍ അക്രമങ്ങള്‍ക്കു അവര്‍ വിധേയയായത്. റാണാ അയൂബിനോട് ഇന്ത്യ വിടാനും പാകിസ്ഥാനില്‍ പോകാനും ആക്രോശിക്കുന്ന ട്വീറ്റുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. റാണാ അയൂബിന്റെ മുഖം മോര്‍ഫ് ചെയ്തു കൊണ്ട് പോണ്‍ വീഡിയോകളും പുറത്തിറങ്ങിയതായി അവര്‍ വെളിപ്പെടുത്തുന്നു.

റാണാ അയൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ അധികരിച്ചെഴുതിയ പുസ്തകമാണ് ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്പ്’, രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍