UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴിഞ്ഞ ആറ് വര്‍ഷമായി ഐപിഎല്ലില്‍ വാതുവയ്പ് നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍

വാതുവയ്പ് റാക്കറ്റിന്റെ ഭാഗമായ നാല് പേരെയാണ് മേയ് 15ന് മുംബൈയില്‍ നിന്ന് താനെ പൊലീസിന്റെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്‍ പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും സജീവമായ വാതുവയ്പുകാരില്‍ ഒരാളാണ് സോനു ജലാന്‍.

ഐപിഎല്ലില്‍ വാതുവയ്പ് നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്‍. മഹാരാഷ്ട്രയില്‍ താനെയില്‍ പൊലീസ് ചോദ്യം ചെയ്യലിലാണ് അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി വാതുവയ്പ് നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. 2.80 കോടി രൂപ നഷ്ടമായതായും അര്‍ബാസ് ഖാന്‍ പറഞ്ഞു. വാതുവയ്പുകാരനായ സോനു ജലാനാണ് പണം പന്തയത്തില്‍ തോറ്റതിനെ തുടര്‍ന്ന് പണം നല്‍കേണ്ടി വന്നത്. നേരത്തെ അറസ്റ്റ് ചെയ്ത സോനു ജലാനേയും പൊലീസിന് ചോദ്യം ചെയ്യലിനായി കൊണ്ടുവന്നിരുന്നു.

വാതുവയ്പ് റാക്കറ്റിന്റെ ഭാഗമായ നാല് പേരെയാണ് മേയ് 15ന് മുംബൈയില്‍ നിന്ന് താനെ പൊലീസിന്റെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്‍ പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും സജീവമായ വാതുവയ്പുകാരില്‍ ഒരാളാണ് സോനു ജലാന്‍. സോനു ജലാന്റെ ഡയറിയില്‍ നിന്നാണ് അര്‍ബാസ് ഖാനുമായുള്ള ബന്ധം വ്യക്തമായത്. ഇതില്‍ ക്ലൈന്റുകളുടേയും ബുക്കികളുടേയും വിവരങ്ങളുണ്ട്. 2008ലെ ഐപിഎല്ലിന്റെ സമയത്തും സോനു ജലാനെ അറസ്റ്റ് ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി സോനുവിന് ബന്ധമുള്ളതായി ആരോപണമുണ്ട്. സിനിമ മേഖലയില്‍ നിന്ന് 2013ല്‍ വിധു ദാര സിംഗിനേയും ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍