UPDATES

സിനിമാ വാര്‍ത്തകള്‍

ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ കാന്‍സറില്ല; മാധ്യമവാര്‍ത്തകള്‍ തെറ്റ്

ഗ്ലിയോ ബ്രാസ്‌റ്റോമ മള്‍ട്ടിഫോമെ എന്ന അപൂര്‍വമായി ഗ്രേജ് നാല് കാന്‍സറാണ് ഇര്‍ഫാന്‍ ഖാനെന്ന് പല സൈറ്റുകളും വാര്‍ത്ത നല്‍കിയിരുന്നു.

നടന്‍ ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ കാന്‍സര്‍ ആണെന്ന മാധ്യമ വാര്‍ത്തകളും പ്രചാരണവും തെറ്റെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ്. പല വെബ് സൈറ്റുകളും ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത് വെറും ഊഹാപോഹങ്ങളുടെ പുറത്തുള്ള വസ്തുതയില്ലാത്ത പ്രചാരണമാണെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റ് വ്യക്തമാക്കുന്നത്.

താന്‍ അപൂര്‍വമായ രോഗത്തിന് ചികിത്സയിലാണെന്നും മുഴുവന്‍ വിവരങ്ങളും ലഭ്യമായ ശേഷം എല്ലാവരേയും അറിയിക്കാമെന്നും ഇര്‍ഫാന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇര്‍ഫാന്‍ ഖാനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഗ്ലിയോ ബ്രാസ്‌റ്റോമ മള്‍ട്ടിഫോമെ എന്ന അപൂര്‍വമായ ഗ്രേഡ് – നാല് കാന്‍സറാണ് ഇര്‍ഫാന്‍ ഖാനെന്ന് പല സൈറ്റുകളും വാര്‍ത്ത നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍