UPDATES

ട്രെന്‍ഡിങ്ങ്

കമല്‍ ഹാസന്റെ പാര്‍ട്ടി വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നികുതി വെട്ടിക്കാനായി കേമാന്‍ ദ്വീപിലോ? എന്താണ് വസ്തുത?

മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്രയടക്കം നിരവധി പേര്‍ ട്വിറ്ററില്‍ ഈ തെറ്റായ വിവരം ഷെയര്‍ ചെയ്തിരിക്കുന്നു. സംഘപരിവാര്‍ അനുകൂല വ്യാജ വാര്‍ത്താ സൈറ്റായ പോസ്റ്റ്കാര്‍ഡ് (postcard.news) കമല്‍ ഹാസനെതിരെ പ്രചാരണം നടത്തുന്നുണ്ട്.

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നികുതി വെട്ടിപ്പിനായി കരീബിയന്‍ മേഖലയിലെ കേയ്മാന്‍ ദ്വീപിലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഴിമതിക്കെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന കമല്‍ഹാസന്‍ എങ്ങനെയാണ് ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇത്തരമൊരു സ്ഥലത്തുള്ള ആളുകളെ തിരഞ്ഞെടുത്തത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പ്രതികരണങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണ് എന്നാണ് ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ പരിശോധിക്കുന്നത്.

ഹരി പ്രഭാകരന്‍ എന്നയാളാണ് കമല്‍ ഹാസന്റെ വെബ്‌സൈറ്റിന് പിന്നിലെന്നാണ് പറയുന്നത്. ഹരി പ്രഭാകരന്‍ എഐഎഡിഎംകെ ഐടി വിംഗ് ജോയിന്റ് സെക്രട്ടറിയാണ്. http://Maiyam.comന്റെ WHOIS ഡാറ്റ പ്രകാരം ഇതിന് തെളിവുണ്ടെന്നും പറയുന്നു. കമല്‍ ഹാസന്റെ കമ്പനി (Maiyam.com Pvt Ltd) ഡയറക്ടറാണത്രേ. എന്നാല്‍ WHOIS വിവരങ്ങളില്‍ ഡൊമെയ്ന്‍ ഉടമസ്ഥന്റെ പേര്്, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ ഉണ്ടാകാറുണ്ട്. എന്നാല്‍ ഡൊമെയ്ന്‍ രജിസ്‌ട്രേഷന്റെ ഇത്തരം അടിസ്ഥാന കാര്യങ്ങളൊന്നും ഹരി പ്രഭാകരന്റെ ട്വീറ്റിലില്ല. മാത്രമല്ല കമല്‍ഹാസന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേര് maiam.com എന്നാണ്. അല്ലാതെ maiyam.com എന്നല്ല.

ഡൊമെയ്ന്‍ ഉടമയുടെ ശരിയായ ഐഡന്റിറ്റി, വ്യക്തിപരമായ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ കളിയും. maiyam.com അത്തരമൊരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. PrivacyDotLink എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ uniregistry.help എന്ന സൈറ്റിലേയ്‌ക്കെത്താം. ഇങ്ങനെ കേയ്മാന്‍ ദ്വീപിലെ ഈ അഡ്രസ് ആരുടേതാണ് എന്ന് പരിശോധിക്കുമ്പോളാണ് അത് Uniregistrar Corpന്റേതാണ് എന്ന് മനസിലാകുന്നത്. Privacy.Link services ലഭ്യമാക്കുന്ന കമ്പനി. ഇതിനാല്‍ കമല്‍ ഹാസന്റെ വെബ്‌സൈറ്റ് കേ മാന്‍ ദ്വീപിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല.

മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്രയടക്കം നിരവധി പേര്‍ ട്വിറ്ററില്‍ ഈ തെറ്റായ വിവരം ഷെയര്‍ ചെയ്തിരിക്കുന്നു. സംഘപരിവാര്‍ അനുകൂല വ്യാജ വാര്‍ത്താ സൈറ്റായ പോസ്റ്റ്കാര്‍ഡ് (postcard.news) കമല്‍ ഹാസനെതിരെ പ്രചാരണം നടത്തുന്നുണ്ട്. കേയ്മാന്‍ ദ്വീപിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കൊപ്പം ചേര്‍ന്നാണോ കമല്‍ഹാസന്‍ പ്രവര്‍ത്തിക്കുന്നത്, ഇതാണോ ഹിന്ദുക്കളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പിന് കാരണം എന്നൊക്കെയാണ് പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ ചോദ്യങ്ങള്‍.

കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതോടെ: ഗൗതമി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍