UPDATES

വായിച്ചോ‌

ഇറാനില്‍ മഴ പെയ്യാത്തതിന് കാരണമുണ്ട്, ഇസ്രയേലുകാര്‍ മേഘങ്ങള്‍ അടിച്ചുമാറ്റിയതാണ് പ്രശ്‌നമെന്ന് പട്ടാള ജനറല്‍

ഇത്തരത്തില്‍ മേഘങ്ങളെ മോഷ്ടിച്ച് കാലാവസ്ഥ വ്യതിയാനമുണ്ടാക്കുകയാണ് ഇസ്രയേലെന്ന് ബ്രിഗേഡിയര്‍ പറയുന്നതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാനില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.

ഇറാനില്‍ മഴ കിട്ടാത്തതിന്റെ കാരണം ഇറാന്‍ ആര്‍മിയിലെ ബ്രിഗേഡിയര്‍ ജനറല്‍ ഗൊലാം റേസ ജലാലി കണ്ടുപിടിച്ചിരിക്കുന്നു – ഇറാന്റെ മഴ മേഘങ്ങളെ ഇസ്രയേല്‍ മോഷ്ടിച്ചതാണ് പ്രശ്‌നമെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത്തരത്തില്‍ മേഘങ്ങളെ മോഷ്ടിച്ച് കാലാവസ്ഥ വ്യതിയാനമുണ്ടാക്കുകയാണ് ഇസ്രയേലെന്ന് ബ്രിഗേഡിയര്‍ പറയുന്നതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാനില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണം ഇസ്രയേലിന്റെ മേഘ മോഷണമാണ് എന്ന് ഇറാനിയന്‍ സയന്റിഫിക് സെന്ററുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റേസ ജലാലി പറയുന്നത്. ഇസ്രയേലും മറ്റൊരു അയല്‍ രാജ്യവും ചേര്‍ന്ന് ഇറാനിലേയ്ക്കുള്ള മഴ മേഘങ്ങളെ തടയുകയാണെന്ന ജനറല്‍ പറയുന്നു. ഇറാന്റെ മേഘങ്ങളും മഞ്ഞും ഇവര്‍ മോഷ്ടിക്കുകയാണ് – ജനറലിനെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ പഠനം പറയുന്നത് അഫ്ഗാനിസ്ഥാന്‍ മുതല്‍ മെഡിറ്ററേനിയന്‍ മേഖല വരെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇറാനില്‍ മാത്രമാണ് മഞ്ഞില്ലാത്തത് എന്നാണ്. അതേസമയം ജനറലിന്റെ വാദം ഇറാന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തള്ളി. ജലാലിക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത് എന്ന് അറിയില്ലെന്നും ഒരു മേഘങ്ങള്‍ മോഷ്ടിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നാണ് തന്റെ അറിവെന്നും മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍്‌റ് തലവന്‍ അഹദ് വാസിഫെ പറഞ്ഞു.

വായനയ്ക്ക്:
https://goo.gl/1tePXQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍