അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാം എന്ന് പറഞ്ഞാണ് 37കാരിയായ ഇറ്റാലിയന്‍ സ്ത്രീയെ ടൂര്‍ഗൈഡ് കൊണ്ടുപോയത്.
ഇറ്റാലിയന്‍ ബാങ്കറെ മുംബയ് ടൂര്‍ഗൈഡ് ടാക്‌സിയില്‍ ബലാത്സംഗം ചെയ്തതായി പൊലീസ്. ജുഹുവില്‍ ജൂണ്‍ 14നാണ് സംഭവം. അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാം എന്ന് പറഞ്ഞാണ് 37കാരിയായ ഇറ്റാലിയന്‍ സ്ത്രീയെ ടൂര്‍ഗൈഡ് കൊണ്ടുപോയത്. കൊളാബയില്‍ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുവിടാമെന്നും ഗൈഡ് ഉറപ്പ് നല്‍കിയിരുന്നു. ആദ്യം മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് ഇറ്റാലിയന്‍ യുവതി പരാതിയില്‍ പറയുന്നു.
ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയെ യുവതി സമീപിച്ചിരുന്നു. തുടര്‍ന്ന് എംബസിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.
തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ ആഗോള സര്‍വേ പ്രകാരം ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അഫ്ഗാനിസ്ഥാനേക്കാളും സിറിയയെക്കാളും മോശമാണ് ഇന്ത്യയുടെ അവസ്ഥ എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.