UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധം: പിന്നില്‍ വലതുപക്ഷം തന്നെയെന്ന് കര്‍ണ്ണാടക അഭ്യന്തര മന്ത്രി

വ്യക്തിപരമായ കാരണത്താലാണ് ലങ്കേഷ് കൊല്ലപെട്ടതെന്നും വിശ്വസിക്കാനുളള തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘ വെളിപെടുത്തി

ഗൗരിലങ്കേഷ് വധത്തിന്റെ പിന്നില്‍ വലതുപക്ഷ പ്രവര്‍ത്തകരാണെന്ന് കര്‍ണ്ണാടക അഭ്യന്തരവകുപ്പ് മന്ത്രി ആര്‍ രാമലിംഗ റെഡ്ഡി പറഞ്ഞു. എന്നിരുന്നാലും സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്നും മനന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധാരാമയ്യ, പൊലീസ് മേധാവി,ഐജി ആര്‍കെ ദത്ത്, പ്രത്യേക അന്വേഷണസംഘം തലവന്‍ ബി.കെ സിങ്, ബംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷ്ണര്‍, ടി. സുരേഷ് കുമാര്‍, രഹസ്യാന്വേഷണ തലവന്‍ എ.എം പ്രസാദ് എന്നിവരടങ്ങി പ്രത്യേക യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രത്യേക സംഘം രാപകലില്ലാതെ അന്വേഷണത്തിലാണെന്നും എല്ലാ ഉറവിടങ്ങളില്‍ നിന്നു സംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ലങ്കേഷിന്റെ കൊലപാതകവും കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മിലുളള സമാനതയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലങ്കേഷിന് സ്വന്തം കുടംമ്പത്തില്‍ നിന്നും തീവ്ര ഇടതുതുപക്ഷത്തു നിന്നും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ലങ്കേഷ് വലതുപക്ഷ തീവ്രതയെ അങ്ങേയറ്റം വിമര്‍ശിച്ചതുകൊണ്ട് തന്നെ അത്തരം സംഘടനകളില്‍ നിന്നും അവര്‍ ഭീഷണി നേരിട്ടിരുന്നതായി അറിയാന് സാധിച്ചുവെന്നും മന്ത്രി റെഡ്ഡി സുചന നല്‍കി.

അതെസമയം, വധത്തിനു പിന്നില്‍ നക്‌സല്‍ ബന്ധം സംശയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നക്‌സല്‍ ബന്ധം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചതായും പൊലിസ് വൃത്തത്തില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതായി കന്നഡ പത്രം റിപ്പോര്‍ട്ട് ചെയ്തു. സാധാരണ രീതിയില്‍ നെക്‌സലൈറ്റുകള്‍ കൊല നടത്തിയാല്‍ ലഘുലേഖകള്‍ ഇറക്കാറുണ്ട്. അത്തരം ലക്ഷണങ്ങളൊന്നും ഗൗരി വധകേസില്‍ കാണാനായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മാത്രമല്ല, ലങ്കേഷ് നിശിതമായി വിമര്‍ശിച്ചിരുന്നത് വലതുപക്ഷ ഭീകരതയെയായിരുന്നു. അതിനാല്‍ ആ കോണിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും സൂചനയുളളതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതെസമയം വ്യക്തിപരമായ കാരണത്താലാണ് ലങ്കേഷ് കൊല്ലപെട്ടതെന്നും വിശ്വസിക്കാനുളള തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘ വെളിപെടുത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഫോരന്‍സിക് റിപ്പോര്‍ട്ട് വിശദാമായും പരിശോധിച്ചുവെന്നും സംഘം പറഞ്ഞു. കല്‍ബുരഗി വധത്തിനു സമാനമായ രീതികളാണ് ഈ കൊലപാതകത്തിലും കാണാനായതെന്നും സംഘം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍