UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നുവയസ്സുളള പെണ്‍കുഞ്ഞിനേയും 100 കോടി മതിപ്പുളള സ്വത്തും ഉപേക്ഷിച്ച് സന്യാസത്തിലേക്ക്‌!

സുര്‍മിതും അനാമികയും സന്യാസികളാവാന്‍ തിരുമാനിച്ചതില്‍ ഇവരുടെ രക്ഷിതാക്കള്‍ക്ക് അദ്ഭുതമില്ല. കാരണം കുഞ്ഞുനാളിലെ അവര്‍ അതിനായി പരിശീലിച്ചിട്ടുണ്ടെന്ന് ഇവരുടെ രക്ഷിതാക്കള്‍ പറഞ്ഞു

മാലോകരെ വിസ്മയിപ്പിക്കുന്ന ഈ വാര്‍ത്ത മദ്ധ്യപ്രദേശിലെ നീമുച്ചില്‍ നിന്നാണ്. ജൈന മതവിശ്വാസികളായ സുമിത് റാത്തോറും (35) ഭാര്യ (34) അനാമികയും തങ്ങളുടെ മൂന്നു വയസ്സുകാരി മകളേയും 100 കോടി വിലമതിക്കുന്ന സ്വത്തുവകകളും ഉപേക്ഷിച്ച് സന്യാസികളായിരിക്കുന്നു. നേരത്തെ കുടംമ്പ ബിസിനസ് നോക്കി നടത്തിവന്ന സുമിത് റാത്തോര്‍ പിന്നീട് എഞ്ചിനിയര്‍ ആയി ജോലി നോക്കി വരികയായിരുന്നു. സുമിതും അനാമികയും ഭൗതിക ലോകം പര്യത്യജിച്ച് സന്യാസികളാന്‍ തിരുമാനിച്ചതായി ഇവരുടെ ബന്ധുക്കുള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 23 ന് ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും സന്യാസികളാവുനുളള ചടങ്ങുകള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ജൈനമതത്തിലെ ശ്വേതാംബര വിഭാഗത്തിന്റെ ആചാരപ്രകാരമാണ് സന്യാസികളാവുക.

അതുവരെ മൗനം പാലിക്കാനാണ് ഇവര്‍ തിരുമാനിച്ചിരിക്കുന്നത്. ദീക്ഷയെടുത്തതിനു ശേഷം ഇവര്‍ തല മുണ്ഡനം ചെയ്ത് ശിഷ്ടക്കാലം മുഴുവന്‍ വെളളം വസ്ത്രം ധരിക്കും. അറിയാതെ പ്രാണികളെ പോലും വിഴുങ്ങി പോവാതിരിക്കാനായി വായ്മൂടി ധരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ മതാചാരങ്ങള്‍ ഗൗരവത്തില്‍ വിശ്വസിക്കുന്ന 50 ലക്ഷം ജൈനമതക്കാരുണ്ടെന്നും അവര്‍ പൂര്‍ണ്ണമായും സസ്യാഹാരം പിന്‍പറ്റുന്നവരാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സുര്‍മിതും അനാമികയും സന്യാസികളാവാന്‍ തിരുമാനിച്ചതില്‍ ഇവരുടെ രക്ഷിതാക്കള്‍ക്ക് അദ്ഭുതമില്ല. കാരണം കുഞ്ഞുനാളിലെ അവര്‍ അതിനായി പരിശീലിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍