UPDATES

ഇന്ത്യ

കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെങ്കില്‍ ഉത്തരവാദി കോണ്‍ഗ്രസ് മാത്രം; ഞങ്ങള്‍ ബിജെപിയുടെ പിന്നാലെ പോകില്ല: ജെഡിഎസ്

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കില്ലെന്ന് പറയുമ്പോളും മതേതര സര്‍ട്ടിഫിക്കറ്റ് പൊക്കിക്കാണിക്കാനും മതേതരത്വം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ജെഡിഎസിന് മാത്രമല്ല ഉള്ളതെന്നും ഡാനിഷ് അലി പറഞ്ഞു. ജെഡിഎസ് പലപ്പോഴും ബിജെപിക്കെതിരെ കോണ്‍ഗ്രസിന് സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആ നന്ദി ഒരിക്കലും തിരിച്ച് കാട്ടിയിട്ടില്ല – ഡാനിഷ് അലി കുറ്റപ്പെടുത്തി.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയായിരിക്കുമെന്നും മറ്റാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടാകില്ലെന്നും ജനത ദള്‍ എസ്. ബിജെപിയുടെ കൂടെ തങ്ങള്‍ പോകില്ലെന്നും ജനത ദള്‍ എസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ഡാനിഷ് അലി എന്‍ഡിടിവിയോട് പറഞ്ഞു. കൂടുതല്‍ എക്‌സിറ്റ് പോളുകളും ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് പറയുന്നത്. 224 തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റ്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നത് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ മാത്രം. 106 മുതല്‍ 118 സീറ്റ് വരെയാണ് ആക്‌സിസ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. ന്യൂസ് എക്‌സ് സിഎന്‍എക്‌സ് സര്‍വേ കോണ്‍ഗ്രസിന് 72 മുതല്‍ 78 വരെ സീറ്റുകള്‍ മാത്രമേ കിട്ടൂ എന്ന് പറയുന്നു. ജെഡിഎസിന് 30ലധികം സീറ്റുകള്‍ കിട്ടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ചില സര്‍വേ ഫലങ്ങള്‍ 40ലധികം സീറ്റുകളും പ്രവചിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിക്കൊപ്പം ജെഡിഎസിനേയും മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കടന്നാക്രമിച്ചിരുന്നു. ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്നായിരുന്നു ഇവരുടെ ആരോപണം. അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവ ഗൗഡ ഈ ആരോപണം തള്ളിയിരുന്നു. 2006ല്‍ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായി മകന്‍ കുമാരസ്വാമി മതേതര നേതാവെന്ന തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നുമാണ് ദേവഗൗഡ പറഞ്ഞത്. ബിജെപിയും കോണ്‍ഗ്രസും ജെഡിഎസിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് ഇരു പാര്‍ട്ടികളേയും പിന്തുണക്കാന്‍ ഉദ്ദേശിക്കുന്നില്ല – ദേവഗൗഡ പറഞ്ഞിരുന്നു.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കില്ലെന്ന് പറയുമ്പോളും മതേതര സര്‍ട്ടിഫിക്കറ്റ് പൊക്കിക്കാണിക്കാനും മതേതരത്വം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ജെഡിഎസിന് മാത്രമല്ല ഉള്ളതെന്നും ഡാനിഷ് അലി പറഞ്ഞു. ജെഡിഎസ് പലപ്പോഴും ബിജെപിക്കെതിരെ കോണ്‍ഗ്രസിന് സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആ നന്ദി ഒരിക്കലും തിരിച്ച് കാട്ടിയിട്ടില്ല – ഡാനിഷ് അലി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ആക്രമണത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ അടിയന്തര സാഹചര്യത്തിലാണ് 2006ല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി തയ്യാറായതെന്നും ഡാനിഷ് അലി ന്യായീകരിച്ചു. മതേതര പ്രാദേശിക പാര്‍ട്ടികളെ ഒതുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് കൊണ്ടാണ് 21 സംസ്ഥാനങ്ങള്‍ അവരില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത് – ഡാനിഷ് അലി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് വേണമായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞടുപ്പിനെ നേരിടാനെന്നും അതവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു എന്നും ഇന്നലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടേയും സഹായം വേണ്ടിവരില്ലെന്നും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നും തന്നെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം.

“ദലിതനെ മുഖ്യമന്ത്രിയാക്കിയാല്‍ ഞാന്‍ വഴി മാറാം”; ജെഡിഎസിന്റെ പിന്തുണക്കായി സിദ്ധരാമയ്യയുടെ പുതിയ തന്ത്രം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍