UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഝാര്‍ഖണ്ഡില്‍ എട്ടാം ക്ലാസുകാരിയെ തോക്ക് ചൂണ്ടി രണ്ട് ദിവസം കൂട്ടബലാത്സംഗം ചെയ്തു

ഗുംല ജില്ലയില്‍ മൂന്ന് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഝാര്‍ഖണ്ഡില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. ഗുംല ജില്ലയില്‍ മൂന്ന് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളില്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഡിജിപി ഡികെ പാണ്ഡെയെ വിളിച്ചുവരുത്തിയാണ് ദ്രൗപദി മുര്‍മു അതൃപ്തി അറിയിച്ചത്.

മാര്‍ച്ച് 31ന് വെള്ളമെടുക്കാന്‍ അടുത്ത ഗ്രാമത്തിലേയ്ക്ക് പോയപ്പോളാണ് തന്നെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത് മുഖം മൂടിക്കെട്ടി സമീപത്തുള്ള കാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് രാത്രി മുഴുവന്‍ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. അടുത്ത ദിവസവും ബലാത്സംഗം ചെയ്ത ശേഷം തിരിച്ച് ഗ്രാമത്തില്‍ കൊണ്ടുവന്ന് വിട്ടു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 13 ദിവസത്തിന് ശേഷം ഇന്നലെയാണ് പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞത്. മൂന്ന് യുവാക്കള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഇരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍