UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഝാര്‍ഖണ്ഡ് യുവാവ് അധ്യാപികയുടെ തല വെട്ടിയെടുത്തു; തലയുമായി അഞ്ച് കിലോമീറ്റര്‍ ഓടി

തല വെട്ടിയെടുത്തതിന് ശേഷം കാട് ലക്ഷ്യം വച്ച് ഓടി. പൊലീസും നാട്ടുകാരും പിന്നാലെ ഓടി. അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് മറ്റൊരു ഗ്രാമത്തിലെത്തിയ ശേഷമാണ് പൊലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.

ഝാര്‍ഖണ്ഡില്‍ 26കാരന്‍ അധ്യാപികയുടെ തല വെട്ടിയെടുത്ത ശേഷം തലയുമായി അഞ്ച് കിലോമീറ്റര്‍ ദൂരം ഓടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരി ഹേംബ്രാം എന്ന യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട 30കാരിയായ ടീച്ചര്‍ ശുക്ര ഹേസ ജോലി ചെയ്തിരുന്ന ഖപ്രാസായ് പ്രൈമറി സ്‌കൂളിന് സമീപമാണ് യുവാവ് താമസിക്കുന്നത്. ചൊവ്വാഴ്ച കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനിടെയാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറി അധ്യാപികയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി വാള് കൊണ്ട് തല വെട്ടുകയായിരുന്നു.

തല വെട്ടിയെടുത്തതിന് ശേഷം കാട് ലക്ഷ്യം വച്ച് ഓടി. പൊലീസും നാട്ടുകാരും പിന്നാലെ ഓടി. അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് മറ്റൊരു ഗ്രാമത്തിലെത്തിയ ശേഷമാണ് പൊലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ആള്‍ക്കൂട്ടം ഇയാളെ തല്ലിക്കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍