UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവില്‍ ജോലി വേണോ? നേരെ ഗോശാലയിലേക്ക് വിട്ടോ….

ഈ വിഷയത്തിന് പകരം ബേബി എത്തിക്‌സോ അനിമല്‍ എത്തിക്‌സോ തിരഞ്ഞടുക്കണമായിരുന്നു എന്ന് വിസി അഭിപ്രായപ്പെട്ടു.

നിങ്ങള്‍ ഗോശാല സന്ദര്‍ശിച്ചിട്ടുണ്ടോ, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം ഗോശാലകളുണ്ടോ, എന്തുകൊണ്ട് നിങ്ങള്‍ ഇന്ത്യന്‍ ചിന്തകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല – പ്രൊഫസര്‍മാരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജെഎന്‍യു ഉയര്‍ത്തുന്ന ചോദ്യങ്ങളാണ്. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലുമുള്ള തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ച ഇ മെയിലിലാണ് ഇക്കാര്യം പുറത്തുവന്നത്.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അടക്കുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പിലാണ് ചെന്നത് – aesthetic regime എന്ന ഗവേഷണപ്രബന്ധവുമായി. ഫ്രഞ്ച് തത്വചിന്തകന്‍ ജാക്വസ് റാന്‍സിയറാണ് ഇത് ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ തനിക്ക് പ്രസന്റേഷന്‍ നിര്‍ത്താനായി സൂചന തന്നുകൊണ്ടിരുന്നു. ഈ വിഷയത്തിന് പകരം ബേബി എത്തിക്‌സോ അനിമല്‍ എത്തിക്‌സോ തിരഞ്ഞടുക്കണമായിരുന്നു എന്ന് വിസി അഭിപ്രായപ്പെട്ടു. ന്യൂ ലിറ്റററി ഹിസ്റ്ററിയില്‍ തന്റെ ഗവേഷണം ഉള്‍പ്പെട്ടിട്ടുള്ള കാര്യം അധ്യാപകന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് ചിലര്‍ പറഞ്ഞത് വിദേശ ചിന്തകരില്‍ നിന്ന് അകലം പാലിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തില്‍ ശ്രദ്ധിക്കാനുമായിരുന്നു.

ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്റര്‍വ്യൂവിന് പോയ ഡല്‍ഹി സര്‍വകലാശാലയിലെ എക്കണോമിക്‌സ് പ്രൊഫസര്‍ ദേവേഷ് ബിര്‍വാളും സമാനമായ അനുഭവം പങ്കുവച്ചു. ഗോശാലകള്‍ ജെഎന്‍യു അഭിമുഖങ്ങളുടെ പ്രധാന ഭാഗമായിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍