UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; വീട്ടില്‍കയറി വെടിവച്ചു

ഇന്നലെ വൈകീട്ട് വീട്ടില്‍ കയറിയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതരായ രണ്ട് അക്രമികള്‍, മാധ്യമപ്രവര്‍ത്തകനായ അനൂജ് ചൗധരിക്ക് നേരെ വെടിവച്ചത്.

ന്യൂഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ വെടി വച്ച് കൊല്ലാന്‍ ശ്രമം. ഇന്നലെ വൈകീട്ട് വീട്ടില്‍ കയറിയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതരായ രണ്ട് അക്രമികള്‍, മാധ്യമപ്രവര്‍ത്തകനായ അനൂജ് ചൗധരിക്ക് നേരെ വെടിവച്ചത്. വയറിലും വലത് കയ്യിലുമാണ് അനൂജിന് വെടിയേറ്റത്. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലാണ് അനൂജ് ചൌധരി പ്രവര്‍ത്തിക്കുന്നത്. അനൂജ് ചൗധരിയുടെ ഭാര്യ ബി എസ് പി കൗണ്‍സിലറാണ്. വ്യക്തിപരമായ ശത്രുതയായിരിക്കാം വധ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍