UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ചയെന്ന് ആരോഗ്യമന്ത്രി

വിരമിക്കല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരമുണ്ടാക്കണം എന്നതായിരുന്നു ഡോക്ടര്‍മാര്‍ ഉന്നയിച്ച് പ്രധാന ആവശ്യം

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം തുടരും. സരക്കാരുമായി ഇന്നലെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും എന്നാല്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തസ്തികകളില്‍ കുറവുണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഇതേ തുടര്‍ന്ന് രോഗികളുടെ അവസ്ഥകൂടി പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയും ചെയ്തു. സമരം അവസാനിച്ചതായി വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാരുടെ സംഘടന വീണ്ടും യോഗം ചേരുകയും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വ്യക്തമായ ഉറപ്പ് മന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാല്‍ സമരം തുടരുകയാണെന്ന് പിന്നീട് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഒപി അടക്കം ബഹിഷ്‌ക്കരിച്ചുകൊണ്ടായിരുന്നു സമരം. സര്‍വീസില്‍ നിന്ന് ഈ വര്‍ഷം 44 പേരും അടുത്തവര്‍ഷം 16 പേരും വിരമിക്കാനിരിക്കെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് ജൂനിയര്‍ ഡോക്ടര്‍മാരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിരമിക്കല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അതിന് പരിഹാരമുണ്ടാക്കണം എന്നതായിരുന്നു ഡോക്ടര്‍മാര്‍ ഉന്നയിച്ച് പ്രധാന ആവശ്യം. ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ക്കുണ്ട്. അതെസമയം, സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും പക്ഷെ, സര്‍ക്കാര്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍