UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍; മോദിക്കെതിരെ സ്ഥാനാര്‍ഥി; മുസ്ലീം സ്ത്രീ പ്രധാനമന്ത്രി

പാര്‍ട്ടി മല്‍സരിക്കുന്ന മുഴുവന്‍ സീറ്റിലും സ്ത്രീകള്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുര്‍യത്തി കോടതിയലക്ഷ്യ നടപടി നേരിട്ട കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയത്തിലേക്ക്. ‘ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി’ എന്നു പേരിട്ട പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ ജയിലിലായിരുന്ന കര്‍ണന്‍ മോചിതനായി അഞ്ചുമാസം പിന്നിടുമ്പോഴാണ് പാര്‍ട്ടി പ്രഖ്യാപനം.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാവും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരണാസിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി മല്‍സരിക്കുന്ന മുഴുവന്‍ സീറ്റിലും സ്ത്രീകളായിരിക്കും സ്ഥാനാര്‍ഥികളെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി അധികാരത്തിലേറിയാല്‍ 2019-20 കാലയളവില്‍ ഒരു മുസ്‌ലിം സ്ത്രീയെ പ്രധാനമന്ത്രിയാക്കുമെന്നും കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദലിത്, ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളെ ഒരുമിച്ച് ചേര്‍ത്ത് കണ്‍വെന്‍ഷന്‍ സംഘടിക്കും. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നെും കര്‍ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മേയ് 9നാണ് ജസ്റ്റിസ് കര്‍ണനെ സുപ്രിം ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. വിധിക്കു ശേഷം ജൂണ്‍ 20ന് ബംഗാള്‍ സിഐഡി വിഭാഗം കോയമ്പത്തുരില്‍ വച്ച് കര്‍ണനെ അറസ്റ്റുചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍