UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി കടകംപളളിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദം: ഇനിയാവര്‍ത്തിക്കരുതെന്ന് സംസ്ഥാന സമിതി

തനിക്ക് വീഴ്ച പറ്റിയെന്ന് കടകംപള്ളി സമ്മതിക്കുകയും ചെയ്തതോടെയാണ് ഇത്തരത്തിലുള്ള വീഴ്ചകള്‍ ഇനിയുണ്ടാവരുതെന്ന് താക്കീത് ചെയ്തത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടിയില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ സംസ്ഥാന സമിതിയും നടപടിയെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കടകംപള്ളിയുടെ വിശദീകരണം സംസ്ഥാനസമിതി അംഗീകരിച്ചു. ഇത്തരം വീഴ്ചകള്‍ ഇനി ഉണ്ടാകരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു.

സംസ്ഥാനസമിതിയില്‍ കോടിയേരി ബാലകൃഷ്ണനാണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ചര്‍ച്ചയില്‍ കടംകപള്ളിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും നടപടിയെടുക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റും വ്യക്തമാക്കിയിരുന്നു. വിഷയത്തിലുള്ള മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്.

വിഷയത്തില്‍ പാര്‍ട്ടി നേരത്തെ മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ദേവസ്വം മന്ത്രിയായ താന്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. തനിക്ക് വീഴ്ച പറ്റിയെന്ന് കടകംപള്ളി സമ്മതിക്കുകയും ചെയ്തതോടെയാണ് ഇത്തരത്തിലുള്ള വീഴ്ചകള്‍ ഇനിയുണ്ടാവരുതെന്ന് താക്കീത് ചെയ്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍