UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ കഫീല്‍ ഖാന് ജയിലില്‍ ചികിത്സ നിഷേധിക്കപ്പെടുന്നതായി ഭാര്യ

ഓക്‌സിജന്‍ സിലണ്ടര്‍ കൊണ്ടുവരുന്ന ഏജന്‍സിക്ക് പണം നല്‍കാത്തതാണ് ദുരന്തത്തിന് കാരണമായത് എന്ന് തുറന്നുപറഞ്ഞ ഡോ.കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിനെ പ്രകോപിപ്പിച്ചു

ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് 70 കുട്ടികള്‍ മരിച്ച സംഭവം യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. സര്‍ക്കാരിന്റേയും ആശുപത്രി അധികൃതരുടേയും കുറ്റകരമായ അലംഭാവത്തെ തുടര്‍ന്നുണ്ടായ ഈ കൂട്ടമരണത്തെ തുടര്‍ന്ന് പുറത്ത് നിന്ന് സ്വന്തം പണം ചിലവാക്കി ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ഡോ.കഫീല്‍ ഖാന്‍ ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ജയിലില്‍ അടക്കപ്പെട്ട കഫീല്‍ ഖാന് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. ജയിലില്‍ അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നില്ല എന്നാണ് ഭാര്യ ഡോ.ഷബിസ്ത ഖാന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്. മോശം ആരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും ഷബിസ്ത ഖാന്‍ ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റിലാണ് യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ദുരന്തമുണ്ടാകുന്നത്. ഓക്‌സിജന്‍ സിലണ്ടര്‍ കൊണ്ടുവരുന്ന ഏജന്‍സിക്ക് പണം നല്‍കാത്തതാണ് ദുരന്തത്തിന് കാരണമായത് എന്ന് തുറന്നുപറഞ്ഞ ഡോ.കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. മുഖ്യമന്ത്രി യോഗി തന്നെ കഫീല്‍ ഖാനോട് പരസ്യമായി തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കൊലക്കുറ്റവും ചുമത്തി. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച ആരോപണങ്ങളില്‍ നിന്ന് യുപി പൊലീസ് ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. കഫീല്‍ ഖാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്രക്കും ഭാര്യ പൂര്‍ണിമ മിശ്രയ്ക്കും അറസ്റ്റ് ചെയ്യപ്പെട്ട് ഇന്നേവരെ ജാമ്യം കിട്ടിയിട്ടില്ല. ഇതുവരെയുള്ള ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളുകയായിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍