UPDATES

ട്രെന്‍ഡിങ്ങ്

കൈരാനയില്‍ ബിജെപിക്ക് തിരിച്ചടി; പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി മുന്നില്‍

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഭൂരിഭാഗം ഉപതിരെഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെടുകയായിരുന്നു. യുപിക്ക് പുറമേ രാജസ്ഥാനിലും മധ്യപ്രദേശിലും അവര്‍ക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി.

സിറ്റിംഗ് സീറ്റായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടക്കുന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍. സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും പിന്തുണക്കുന്ന ആര്‍എല്‍ഡി സ്ഥാനാനാര്‍ത്ഥി ഇവിടെ ലീഡ് ചെയ്യുകയാണ്. സിറ്റിംഗ് എംപി ആയിരുന്ന ബിജെപി നേതാവ് ഹുകും സിംഗിന്‍റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മകള്‍ മൃഗംഗ സിംഗ് ആണ് ബിജെപി സ്ഥാനാര്‍ഥി. തബ്സൂം ഹസന്‍ ഖാന്‍ ആണ് രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ഥി. ഏറ്റവുമധികം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഇന്നത്തെ ഉപതിരെഞ്ഞെടുപ്പ് ഫലമാണ് കൈരാനയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജി വച്ചൊഴിഞ്ഞ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍ ബിജെപിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. ഇരു മണ്ഡലങ്ങളിലും ബി എസ് പി പിന്തുണയോടെ ആയിരുന്നു എസ് പിയുടെ വിജയം. ബിജെപിക്ക് ഭീഷണിയായി ഈ സഖ്യം യുപിയില്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കൈരാന ഉപതിരഞ്ഞെടുപ്പ് ഇരു പക്ഷത്തെയും സംബന്ധിച്ച് നിര്‍ണായകമാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഭൂരിഭാഗം ലോക് സഭ ഉപതിരെഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെടുകയായിരുന്നു. യുപിക്ക് പുറമേ രാജസ്ഥാനിലും മധ്യപ്രദേശിലും അവര്‍ക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായിരുന്നു.

കൈരാന ഇന്ത്യയുടെ ഭാവി പറയും; വിശാലസഖ്യത്തിന്റെ പരീക്ഷണശാലയാകാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍