UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെറ്റുകള്‍ക്കെതിരെ വിസില്‍ അടിക്കൂ, കമല്‍ ഹാസന്‍ ഇടപെടും; പുതിയ മൊബൈല്‍ ആപ്പ്

മയ്യം വിസില്‍ ആപ്പ് എന്നത് പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന മന്ത്രവടിയല്ലെന്നും പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനാണ് ഉപയോഗിക്കുകയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടം, ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടല്‍ എന്നിവ അവകാശപ്പെട്ട് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മയ്യം വിസില്‍ ആപ്പ് എന്നത് പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന മന്ത്രവടിയല്ലെന്നും പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനാണ് ഉപയോഗിക്കുകയെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വ്യക്തികള്‍ക്ക് ആപ്പ് ഉപയോഗിക്കാം. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ എന്നിവയ്ക്ക് പകരമല്ല മയ്യം വിസില്‍ ആപ്പ്. എന്നാല്‍ അവരെ സഹായിക്കാനും വിമര്‍ശിക്കാനും ആപ്പ് ഉപയോഗിക്കാം. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടോയെന്നു വിലയിരുത്തുന്ന സ്ഥാപനമായിരിക്കും തന്‍റെ പുതിയെ ആപ്പ് എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

വീഡിയോ, ഫോട്ടോ തെളിവുകള്‍ വച്ച് ജനങ്ങള്‍ക്ക് പരാതി നല്‍കാം. ഇതിന് ശേഷം സംഘടനയുടെ വളണ്ടിയര്‍ സ്ഥലം സന്ദര്‍ശിച്ച് പരാതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. ഒരു വിഷയം മൂന്ന് പേരായിരിക്കും പരിശോധിക്കുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അഡ്മിന്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കാണാനാകും. ആപ്പ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും അംഗത്വം ലഭിക്കുക. നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ അംഗത്വം നഷ്ടപ്പെടും. മറ്റ് നടപടികളും നേരിടേണ്ടി വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍