UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാറും ഷെഹ്ല റാഷിദും ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്? ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അല്ലാതെ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കനയ്യ വ്യക്തമാക്കി. വ്യക്തിപരമായ പ്രതിച്ഛായയിലോ അത്തരം ജയസാധ്യതകളിലോ വിശ്വസിക്കുന്നില്ല. സംഘടിത രാഷ്ട്രീയത്തിലേ വിശ്വാസമുള്ളൂ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെക്കുമെന്ന സൂചന ആവര്‍ത്തിച്ച് വിദ്യാര്‍ഥി നേതാക്കളും ജെഎന്‍യു മുന്‍ ഭാരവാഹികളുമായ കനയ്യ കുമാറും ഷെഹ്ല റാഷിദും. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടേയും മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും ശക്തരായ വിമര്‍ശകരായ ഇരുവരും സ്വന്തം സംസ്ഥാനങ്ങളിലെ ഏതെങ്കിലും അനുയോജ്യമായ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ജമ്മു കാശ്മീരിലെ മണ്ഡലങ്ങള്‍ക്കൊപ്പം തന്നെ പശ്ചിമ യുപിയിലെ സീറ്റുകളും ഷെഹ്ല പരിഗണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ പറയുന്നു.

ഷെഹ്ല റാഷിദ് ജമ്മു കാശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസാരായ് ജില്ലക്കാരനാണ്. ബെഗുസാരായ് സിപിഐയുടെ ശക്തികേന്ദ്രമാണ്. ബെഗുസാരായില്‍ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും നേരത്തെ സിപിഐ സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്. ബിജെപിയിലെ ഭോല സിംഗ് ആണ് നിലവില്‍ ഇവിടെ സിറ്റിംഗ് എംപി.

എന്‍റെ നാട് സിപിഐയുടെ ശക്തികേന്ദ്രമാണ്. ഞാനും എന്‍റെ വീട്ടുകാരും സിപിഐക്കാരാണ്. സിപിഐക്കാരാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അല്ലാതെ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കനയ്യ വ്യക്തമാക്കി. വ്യക്തിപരമായ പ്രതിച്ഛായയിലോ അത്തരം ജയസാധ്യതകളിലോ വിശ്വസിക്കുന്നില്ല. സംഘടിത രാഷ്ട്രീയത്തിലേ വിശ്വാസമുള്ളൂ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ട്ടികളും ബിഹാറില്‍ ധാരണയുണ്ടാക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ട് – കനയ്യ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍