UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കനിമൊഴി കരുണാനിധിയുടെ ‘അവിഹിത’ സന്തതി”: ബിജെപി നേതാവ് എച്ച് രാജ

കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നാണ് എച്ച് രാജ ട്വീറ്റില്‍ പറയുന്നത്.

ദ വീക്ക് റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തടവിയ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയ ഡിഎംകെ രാജ്യസഭ എംപി എംകെ കനിമൊഴിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എച്ച് രാജ. കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നാണ് എച്ച് രാജ ട്വീറ്റില്‍ പറയുന്നത്.

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്‍റെ പ്രതിമ തകര്‍ത്ത മാതൃകയില്‍ തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടേയും പ്രതിമ തകര്‍ക്കണമെന്ന എച്ച് രാജയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസ്താവനകളിലൂടെ നിരന്തരം വിവാദമുണ്ടാക്കുന്ന നേതാവാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍