UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ബിജെപി 72 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; യെദിയൂരപ്പ ശിക്കാരിപുരയില്‍

പാര്‍ട്ടിയില്‍ യെദിയൂരപ്പയുടെ പ്രധാന എതിരാളികളായി അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് കെഎസ് ഈശ്വരപ്പ ശിവമൊഗ്ഗയിലും മറ്റൊരു എംഎല്‍സി ആയ വി സോമണ്ണ ബംഗളൂരുവിലെ ഗോവിന്ദരാജ നഗറിലും മത്സരിക്കും.

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ ശിവമൊഗ്ഗ (ഷിമോഗ) ജില്ലയിലെ ശിക്കാരിപുരയില്‍ മത്സരിക്കും. നിയമസഭയിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍ ഹൂബ്ലി-ധാര്‍വാദ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. പാര്‍ട്ടിയില്‍ യെദിയൂരപ്പയുടെ പ്രധാന എതിരാളികളായി അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് കെഎസ് ഈശ്വരപ്പ ശിവമൊഗ്ഗയിലും മറ്റൊരു എംഎല്‍സി ആയ വി സോമണ്ണ ബംഗളൂരുവിലെ ഗോവിന്ദരാജ നഗറിലും മത്സരിക്കും. ന്യൂഡല്‍ഹിയില്‍ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ഈശ്വരപ്പയ്ക്ക് ഷിമോഗ സീറ്റ് കൊടുക്കരുതെന്ന് യെദിയൂരപ്പയുടെ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു. വി സോമണ്ണയ്ക്ക് ഗോവിന്ദരാജ നഗറില്‍ ടിക്കറ്റ് നല്‍കരുതെന്നും യെദിയൂരപ്പയുടെ അനുയായികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്ത് ബിജെപിയില്‍ ചേര്‍ന്ന 10 പേര്‍ ഈ 72 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോക്‌സഭ എംപിമാരില്‍ യെദിയൂരപ്പയ്ക്കും ബി ശ്രീരാമുലുവിനും മാത്രമാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമടക്കം ഉപതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികളും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുന്നതും ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ബംഗളൂരു നഗരപരിധിയില്‍ വരുന്ന 28 നിയമസഭ മണ്ഡലങ്ങളില്‍ 16ലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍