UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയിലെ വോട്ടെടുപ്പ് കഴിഞ്ഞു, പെട്രോളിനും ഡീസലിനും വില കൂട്ടി

പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞ മാസം 24ന് നിര്‍ത്തിവച്ചിരുന്നു. വിലവര്‍ധനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അത്.

കര്‍ണാടകയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോളിനും ഡീസലിനും വില കൂടി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ധന വില കൂടുന്നത്. പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞ മാസം 24ന് നിര്‍ത്തിവച്ചിരുന്നു. വിലവര്‍ധനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിദിന വിലവര്‍ദ്ധന പിന്‍വലിച്ചതെന്നാണ് ആക്ഷേപം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍