UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയ്ക്ക് അധിക കാവേരി ജലം അനുവദിച്ച് സുപ്രീംകോടതി; തമിഴ്‌നാടിനുള്ള വെള്ളം കുറച്ചു

ട്രൈബ്യൂണല്‍ വിധി ഭേദഗതി ചെയ്താണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കര്‍ണാടകയ്ക്ക് അധിക ജലം അനുവദിച്ചും തമിഴ്‌നാടിനുള്ള വെള്ളം വെട്ടിക്കുറച്ചും കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി. 14.75 ടിഎംസി ജലമാണ് കര്‍ണാടകയ്ക്ക്  അധികമായി അനുവദിച്ചത്. 177.25 അടി ജലം തമിഴ്‌നാടിന് ഉപയോഗിക്കാമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. നേരത്തെ ഇത് 192 അടിയായിരുന്നു. തമിഴ് നാടിന് 10 ടിഎംസി ഭൂഗര്‍ഭ ജലം ഉപയോഗിക്കാം.

അതേസമയം കേരളത്തിനും പുതുച്ചേരിക്കും അധിക ജലം അനുവദിച്ചില്ല. ട്രൈബ്യൂണല്‍ വിധി ഭേദഗതി ചെയ്താണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍