UPDATES

കര്‍ണാടകയില്‍ ബിജെപി അധികാരത്തിനരികെ; കേവല ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് പിന്നില്‍ – ലൈവ് അപ്ഡേറ്റ്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുകയാണ്.

കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തിന് അരികെ. എന്നാല്‍ കേവല ഭൂരിപക്ഷമില്ല. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 108 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 72 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ജെഡിഎസ് 40 സീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആകെയുള്ള 224 സീറ്റുകളില്‍ 222 സീറ്റുകളിലെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

ബിജെപി ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യമുണ്ടാകില്ലെന്നും ബിഎസ് യെദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൌഡ വ്യക്തമാക്കി. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 122 സീറ്റും ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതവുമാണ് കിട്ടിയത്.

ലീഡ് നില:

കോണ്‍ഗ്രസ് – 72
ബിജെപി – 108
ജെഡിഎസ് – 40
മറ്റുള്ളവര്‍ – 2

എക്‌സിറ്റ് പോളുകള്‍ വെറും നേരമ്പോക്ക്; നിങ്ങള്‍ വിശ്രമിക്കൂ, അവധി ആഘോഷിക്കൂ: സിദ്ധരാമയ്യ

17ന് തന്റെ സത്യപ്രതിജ്ഞയെന്ന് വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ യെദിയൂരപ്പ; മാനസികനില ശരിയല്ലെന്ന് സിദ്ധരാമയ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍