UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാഗേപ്പള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്ത്, ബിജെപി നാലാമത്‌

3523 വോട്ട് മാത്രമാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തുടനീളം ബിജെപിയും ജെഡിഎസും ധാരണയുണ്ടാക്കിയിരുന്നു എന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള സൂചനകളാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

കര്‍ണാടകയിലെ ബാഗേപള്ളി മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീരാം റെഡ്ഡി രണ്ടാം സ്ഥാനത്തെത്തി. 11,913 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്എന്‍ സുബ്ബ റെഡ്ഡി ജയിച്ചത്. 56,104 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും 44,191 വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്കും കിട്ടി. 32,041 വോട്ട് നേടി ജനത ദള്‍ എസിലെ ഡോ.സിആര്‍ മനോഹറാണ് മൂന്നാം സ്ഥാനത്ത്. ബിജെപി ഇവിടെ നാലാം സ്ഥാനത്തായി. നേരത്തെ മൂന്ന് തവണ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 1983ല്‍ എവി അപ്പ സ്വാമി, 1994ലും 2004ലും ശ്രീരാമ റെഡ്ഡി

3523 വോട്ട് മാത്രമാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തുടനീളം ബിജെപിയും ജെഡിഎസും ധാരണയുണ്ടാക്കിയിരുന്നു എന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള സൂചനകളാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

സിദ്ധരാമയ്യയെ തോല്‍പ്പിച്ചത് ദേവ ഗൗഡ

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍