UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം; രാജ്യം വിടാനാവില്ല

ഇന്ത്യക്ക് പുറത്തേക്ക് പോകാനാകില്ല. ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇന്ത്യക്ക് പുറത്തേക്ക് പോകാനാകില്ല. ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

പി.ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കെ 2007ല്‍ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്ത് നിന്ന് 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി ചിദംബരം വഴിവിട്ട് സഹായിച്ചെന്നും കമ്മിഷന്‍ വാങ്ങിയെന്നുമാണ് ആരോപണം. ഐഎന്‍എക്‌സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി എന്നിവര്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം മേയ് 15ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്.

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിന് നല്‍കിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു. എന്നാല്‍
സിബിഐയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007ല്‍ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖര്‍ജിയോടും പീറ്റര്‍ മുഖര്‍ജിയോടും മകനെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍