UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീര്‍ സംഘര്‍ഷം: ഫോട്ടോജേണലിസറ്റിന്റെ എന്‍ഐഎ കസറ്റഡി 19 വരെ നീട്ടി

അറസറ്റിന്റെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്‍ഐഎക്കും ജമ്മു കശ്മീര്‍ പോലീസിനും
നോട്ടീസ് അയച്ചിരുന്നു.

കശ്മീരില്‍ കല്ലേറിന്റെ പേരില്‍ പിടിയിലായ സ്വതന്ത്ര ന്യൂസ് ഫോട്ടോഗ്രാഫറായ കമറാന്‍ യൂസഫിന്റേയും ജാവേദ് അഹമ്മദിന്റേയും എന്‍ഐഎ കസറ്റഡി കാലാവധി ഈ മാസം 19 വരെ നീട്ടിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ കോടതിയാണ് ഇവരുടെ കസറ്റഡി കാലാവധി നീട്ടിയത്. സെപ്തംബര്‍ നാലിനാണ് ജമ്മു-കശ്മീര്‍ പോലീസ് ഇവരെ അറസറ്റ് ചെയ്ത്. തൊട്ടടുത്ത ദിവസം എന്‍ഐഎക്കു കൈമാറുകയായിരുന്നു.

കല്ലേറില്‍ പങ്കാളികളായെന്നതാണ് ഇവര്‍ക്കെതിരായി ചുമത്തപെട്ട കുറ്റം. ഇവരെ അറസറ്റ് ചെയ്തതിന്റെ വിശദീകരണം ആവശ്യപെട്ടുകൊണ്ട് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്‍ഐഎക്കും ജമ്മു-കശ്മീര്‍ പൊലിസിനും ഈ മാസം 14 ന് നോട്ടീസ് അയച്ചിരുന്നു.

ഇവരെ ഉടനെ പുറത്തുവിടണമെന്ന് എഡിറ്റേര്‍സ് ഗില്‍ഡ് കശ്മീര്‍ വക്താവ് ആവശ്യപെട്ടിട്ടുണ്ട്. എന്‍ഐഎ യുടെ നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 23 കാരനായ യുസഫ് ഗ്രെയ്റ്റര്‍ കശ്മീര്‍ ദിനപത്രത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍