UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഷുജാത് ബുഖാരിയുടെ ഗതി വരും” മാധ്യമപ്രവര്‍ത്തകര്‍ക്ക് കാശ്മീര്‍ ബിജെപി മുന്‍ മന്ത്രിയുടെ ഭീഷണി

ഷുജാത് ബുഖാരി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി തനിക്കറിയാം എന്നോ അല്ലെങ്കില്‍ തനിക്കോ താനുമായി ബന്ധപ്പെട്ടവര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നോ ഉള്ള സൂചനയാണ് ബിജെപി നേതാവ് നല്‍കുന്നത്.

“മര്യാദയ്ക്ക് നിന്നോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്കും ഷുജാത് ബുഖാരിയുടെ ഗതി വരും” എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ജമ്മുകാശ്മീരിലെ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ചൗധരി ലാല്‍ സിംഗിന്റെ ഭീഷണി. കൊല്ലപ്പെട്ട റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയുടെ അനുഭവം ചൂണ്ടിക്കാട്ടിയാണ്, കത്വ കൂട്ടബലാത്സംഗ കൊല കേസിലെ പ്രതികളെ പിന്തുണച്ചതിലൂടെ വിവാദമുണ്ടാക്കിയ ബിജെപി നേതാവ് ഭീഷണി മുഴക്കിയത്. കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ നിലപാട്. പ്രതികളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ റാലിയില്‍ അവരെ അനുകൂലിച്ച് പ്രസംഗിച്ചത് വിവാദമായതോടെയാണ് ചൗധരി ലാല്‍ സിംഗിനും ചന്ദര്‍ പ്രകാശ് ഗംഗയ്ക്കും രാജി വയ്‌ക്കേണ്ടി വന്നത്. കത്വ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇപ്പോള്‍ ചൗധരി ലാല്‍ സിംഗിന്റെ വിവാദ പ്രസ്താവന.

“മാധ്യമപ്രവര്‍ത്തകരാണ് കാശ്മീരില്‍ മോശം അവസ്ഥയുണ്ടാക്കിയത്. എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു അതിര് വേണമെന്നാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കണം. ബുഷാറത് (ഷുജാത്) ജീവിച്ചിരുന്ന പോലെയാണോ ജീവിക്കേണ്ടത്. അതുകൊണ്ട് സൗഹൃദം തകര്‍ക്കാത്ത നിലയില്‍ പ്രവര്‍ത്തിക്കുക” – ചൗധരി പറഞ്ഞു. ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള അടക്കമുള്ളവര്‍ ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ഷുജാത് ബുഖാരി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി തനിക്കറിയാം എന്നോ അല്ലെങ്കില്‍ തനിക്കോ താനുമായി ബന്ധപ്പെട്ടവര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നോ ഉള്ള സൂചനയാണ് ബിജെപി നേതാവ് നല്‍കുന്നത്. കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാകുന്ന സാഹചര്യത്തില്‍ ഈ ഭീഷണിക്ക് കൂടുതല്‍ ഗൗരവവുമുണ്ട്.

കാശ്മീരില്‍ കുത്തി ചോര വീഴ്ത്തുന്ന മോദി സര്‍ക്കാര്‍

കേന്ദ്രം കടുത്ത നടപടിക്ക്; കാശ്മീരിനെ കാത്തിരിക്കുന്നത് രക്തരൂക്ഷിത ദിനങ്ങള്‍

കേന്ദ്രം കടുത്ത നടപടിക്ക്; കാശ്മീരിനെ കാത്തിരിക്കുന്നത് രക്തരൂക്ഷിത ദിനങ്ങള്‍

കാശ്മീര്‍ ഒരു കരു മാത്രമാണ്; കളി പുറത്താണ്

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

പൊള്ള വാഗ്ദാനങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് കാശ്മീര്‍ പ്രശ്നം പരിഹരിക്കില്ല; വേണ്ടത് ഗൌരവമായ സംഭാഷണം

സായുധ സേനയെ കല്ലെറിയുന്ന കൌമാരക്കാരികള്‍; കാശ്മീര്‍ പ്രതിഷേധത്തിന്റെ പുതിയ മുഖം

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍