UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരില്‍ സിപിഎമ്മിന്റെ ‘നാട് കാവല്‍’ സമരവും മാര്‍ച്ചും ഇന്ന്; വയല്‍ക്കിളി മാര്‍ച്ചിന് അനുമതി നല്‍കിയേക്കില്ല

സിപിഎമ്മിന്റെ മാര്‍ച്ചിന് ശേഷം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പൊലീസ് ആലോചിക്കുന്നതായും സാധ്യതയുണ്ട്.

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ‘നാടുകാവല്‍’ പ്രതിസമരം ഇന്ന് തുടങ്ങും. വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് സിപിഎം സമരം തുടങ്ങുന്നത്. കീഴാറ്റൂരിലെ പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ട് സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണ് നാടുകാവല്‍ സമരം എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് നടത്തുന്നത്.

അതേസമയം, വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് നടത്താനിരിക്കുന്ന മാര്‍ച്ചിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്നലെ വൈകീട്ട് വയല്‍ക്കിളി സമര നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തിയെങ്കിലും ഇന്നത്തെ സിപിഎം മാര്‍ച്ചിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് പൊലീസ് നിലപാട്. സിപിഎമ്മിന്റെ മാര്‍ച്ചിന് ശേഷം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പൊലീസ് ആലോചിക്കുന്നതായും സാധ്യതയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍