UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയുടെ ‘മാപ്പ’ല്ല, ശരിക്കുമുള്ള മാപ്പ് തന്നെ: കേജ്രിവാള്‍ ജയ്റ്റ്‌ലിയോടും മാപ്പ് ചോദിച്ചു

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജയ്റ്റ്‌ലി അഴിമതി കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള മാനനഷ്ട കേസ് ഒഴിവാക്കാനാണ് ജയ്റ്റ്‌ലിയോട് കേജ്രിവാള്‍ മാപ്പ് ചോദിച്ചത്.

മാനനഷ്ട കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കേസ് കൊടുത്തവരോട് മാപ്പ് ചോദിക്കുന്ന പരിപാടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വിജയകരമായി തുടരുന്നു. പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്ന കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോടാണ് ഇത്തവണം കേജ്രിവാളിന്റെ മാപ്പപേക്ഷ. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജയ്റ്റ്‌ലി അഴിമതി കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള മാനനഷ്ട കേസ് ഒഴിവാക്കാനാണ് ജയ്റ്റ്‌ലിയോട് കേജ്രിവാള്‍ മാപ്പ് ചോദിച്ചത്.

കേജ്രിവാളിനൊപ്പം കേസിലെ പ്രതികളായ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവരും അരുണ്‍ ജയ്റ്റ്‌ലിയോട് മാപ്പ് ചോദിച്ചു. ഇതോടെ രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന കേസ് നടപടികള്‍ അവസാനിപ്പിക്കുന്നതിനായി ജയ്റ്റ്‌ലിയും കേജ്രിവാളും ചേര്‍ന്ന് കോടതിയെ സമീപിച്ചു. പഞ്ചാബിലെ ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ, കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി എന്നിവരോടും കേജ്രിവാള്‍ മാപ്പ് ചോദിക്കുയും മാനനഷ്ട കേസുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് 2015 ഡിസംബറില്‍ അരവിന്ദ് കേജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ അരുണ്‍ ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

കേജ്രിവാളിന്‍റെ ക്ഷമാപണം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍