UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധുവാക്കുന്ന ബില്‍ നിയമസഭ ഏകകണ്‌ഠേന പാസാക്കി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനത്തില്‍ നടത്തിയ ക്രമക്കേടിനെ വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞ് സഹായിക്കുന്ന സര്‍ക്കാര്‍ നടപടി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നതിന് ഇടയിലാണ് മാനേജ്‌മെന്റുകളെ സഹായിക്കുന്ന ബില്‍ നിയമസഭ പാസാക്കിയിരിക്കുന്നത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. ഏകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസാക്കിയത്. സ്വകാര്യ മേഖലയെ സഹായിക്കാനുള്ള ബില്ലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് വിടി ബല്‍റാം എംഎല്‍എ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും ബല്‍റാമിനെ തള്ളിയും ബില്ലിനെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നിയമസഭ ബില്‍ പാസാക്കിയതോടെ ഈ കോളേജുകളിലെ പ്രവേശനം സാധുവായി.

സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ് എന്ന് കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അസാധുവാക്കിയേക്കും എന്ന സൂചനയും സുപ്രീംകോടതി നല്‍കിയിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനത്തില്‍ നടത്തിയ ക്രമക്കേടിനെ വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞ് സഹായിക്കുന്ന സര്‍ക്കാര്‍ നടപടി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നതിന് ഇടയിലാണ് മാനേജ്‌മെന്റുകളെ സഹായിക്കുന്ന ബില്‍ നിയമസഭ പാസാക്കിയിരിക്കുന്നത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നടത്തിയത് തട്ടിപ്പ്; കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നതോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍