UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈബര്‍ കുറ്റാന്വേഷണം: കേരളത്തിനു ദേശീയ അംഗീകാരം

രാജ്യത്തെ വിവിധ പൊലീസ് സേനകളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നും ലഭിച്ച നിരവധി കേസുകള്‍ വിലയിരുത്തിയാണു കേരള പൊലീസിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ഹൈടെക് സെല്‍ സിഐ എസ്. ശ്രീകാന്ത്, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് അംഗം മണികണ്ഠന്‍ എന്നിവരും സംസ്ഥാന പൊലീസിനു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തി

സൈബര്‍ കുറ്റാന്വേഷണത്തിലെ മികവിനു കേരള പൊലീസിന് ദേശീയ അംഗീകാരം. സൈബര്‍ കാര്യക്ഷമതയ്ക്കുള്ള റണ്ണര്‍-അപ് അവാര്‍ഡിനു കേരള പൊലീസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സൈബര്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരത്തിനു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് – 1 എസ്പി കെ.ഇ. ബൈജുവും തെരഞ്ഞെടുക്കപ്പെട്ടു. ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും(ഡിഎസ് സിഐ) നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസും(നാസ്‌കോം) സംയുക്തമായി ഗുഡ്ഗാവില്‍ സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിലാണ് കേരള പൊലീസിനെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് റൊമാനിയന്‍ സ്വദേശികള്‍ നടത്തിയ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി അന്വേഷിച്ചതിനാണ് കേരള പൊലീസിനു പുരസ്‌കാരം ലഭിച്ചത്. നൂതന സൈബര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേസിലെ പ്രതികളെ പൊലീസ് കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മികച്ച സൈബര്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥന പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട എസ്പി കെ.ഇ. ബൈജു.

രാജ്യത്തെ വിവിധ പൊലീസ് സേനകളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നും ലഭിച്ച നിരവധി കേസുകള്‍ വിലയിരുത്തിയാണു കേരള പൊലീസിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ഹൈടെക് സെല്‍ സിഐ എസ്. ശ്രീകാന്ത്, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് അംഗം മണികണ്ഠന്‍ എന്നിവരും സംസ്ഥാന പൊലീസിനു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍