UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്; കുട്ടികളെ പരീക്ഷയ്ക്കിരുത്തും

ജൂലായ് 21ന് സ്‌കൂളില്‍ നടന്ന പാശ്ചാത്യസംഗീത മത്സരത്തില്‍ പെണ്‍കുട്ടി വിജയിച്ചതറിഞ്ഞ സുഹൃത്തായ ആണ്‍കുട്ടി ആലിംഗനം ചെയ്തതാണ് സ്‌കൂളില്‍ വിവാദമായത്

തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്. ഇന്ന് ശശിതരൂര്‍ എംപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തി നടന്ന ചര്‍ച്ചയില്‍ രണ്ട് കുട്ടികളേയും സ്‌കൂളില്‍ പരീക്ഷക്കിരുത്താമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. ആലിംഗന പ്രശ്നത്തില്‍ സ്‌കൂളില്‍ നിന്ന് നടപടി നേരിട്ട രണ്ട് കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ തടസ്സമില്ലെന്ന് യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

എന്നാല്‍ നടപടി നേരിട്ട ആണ്‍കുട്ടിയുടെ ടി.സി.യുമായി ബന്ധപ്പെട്ട് വിഷയവും ഹാജര്‍ നിലയും പ്രശ്നമായി നില്‍ക്കുന്നുണ്ട്. ആണ്‍കുട്ടിക്ക് അറുപത് ദിവസത്തോളം ഹാജര്‍ നഷ്ടമായിട്ടുണ്ട്. ഇത് അച്ചടക്ക നടപടി സ്വീകരിച്ചത് മൂലമാണെന്ന് സിബിഎസ്ഇ യെ അറിയിച്ച് പരീക്ഷയെഴുതിക്കാനുള്ള അനുമതി തേടുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. മറ്റ് പ്രശ്നങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ആണ്‍കുട്ടിക്കെതിരെ ഹൈക്കോടതിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും.

ജൂലായ് 21ന് സ്‌കൂളില്‍ നടന്ന പാശ്ചാത്യസംഗീത മത്സരത്തില്‍ പെണ്‍കുട്ടി വിജയിച്ചതറിഞ്ഞ സുഹൃത്തായ ആണ്‍കുട്ടി ആലിംഗനം ചെയ്തതാണ് സ്‌കൂളില്‍ വിവാദമായത്. അനുമോദനമായിരുന്നില്ലെന്നും ദീര്‍ഘാലിംഗനമായിരുന്നു അത് എന്ന് സംഭവം അന്വേഷിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റ് ചുമതലപ്പെടുത്തിയ അച്ചടക്ക സമിതി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളേയും സ്‌കൂളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. കുട്ടികളെ തിരിച്ചെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഇടക്കാല ഉത്തരവും നല്‍കി. എന്നാല്‍ ഇതിനെതിരെ സ്‌കൂള്‍ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌കൂളിന് അനുകൂലമായിരുന്നു. ഇതിനിടെ കുട്ടികള്‍ക്കെതിരെയുള്ള നടപടിക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശശി തരൂര്‍ എംപി യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

സെന്‍റ്. തോമസ് സ്കൂളിലെ സദാചാര പോലീസിംഗ്; തിക്താനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍