UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടിക ജാതി – പട്ടിക വര്‍ഗ നിയമത്തില്‍ മാറ്റം വരുത്തുന്ന മാര്‍ഗരേഖ പിന്‍വലിക്കണം: കേരളം സുപ്രീം കോടതിയില്‍

എസ് സി – എസ് ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമമുണ്ടെങ്കിലും, ഈ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ് എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരളം ഹര്‍ജിയില്‍ പറയുന്നു.

പട്ടിക ജാതി പട്ടിക വര്‍ഗ നിയമത്തില്‍ മാര്‍ഗ രേഖ കൊണ്ടുവന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി ഈ വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് പുനപരിശോധന ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. നിയമം ദുര്‍ബലമാക്കുന്നത് ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കുമെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കേരളം മുന്നറിയിപ്പ് നല്‍കി.

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ വിധിക്കെതിരെ കേസില്‍ കക്ഷിയല്ലാതിരുന്നിട്ടും കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നേരത്തെ കേന്ദ്ര സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ തന്നെ കേരളം നല്‍കിയ ഹര്ജിയുടെ പകര്‍പ്പ് പുറത്തു വരികയാണ്. ഭരണഘടന സ്രഷ്ടാക്കളുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ വിധിയിലൂടെ സംഭവിക്കും എന്ന മുന്നറിയിപ്പാണ് കേരളം നല്‍കുന്നത്. മാര്‍ച്ചില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് തന്നെ നിയമം ദുര്‍ബലമാക്കരുത് എന്ന് കോടതിയെ അറിയിക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എസ് സി – എസ് ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമമുണ്ടെങ്കിലും, ഈ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ് എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരളം ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരെ ഉണ്ടാകുന്ന ബലാത്സംഗം, പീഡനങ്ങള്‍, കൊലപാതകം, ആസിഡ് ആക്രമണം തുടങ്ങിയ കേസുകളില്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഇരകളെ ഭീഷണിപ്പെടുത്താനും അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ട് – കേരളം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍