UPDATES

ഇന്ത്യ

ബംഗാളിലെ വര്‍ഗീയ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ മുസ്ലീങ്ങളെ കണ്ടില്ല

ഗവര്‍ണര്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുത്ത കലാപമേഖലകളില്‍ മാത്രം പോകുന്നതും ചില മേഖലകളെ ഒഴിവാക്കുന്നതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ചോദിച്ചു. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയത് ഉചിതമായില്ല. ഈ പക്ഷപാതം ജനങ്ങള്‍ ചോദ്യം ചെയ്യാനിടയുണ്ടെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

പശ്ചിമബംഗാളിലെ അസന്‍സോളിലും റാണിഗഞ്ചിലും വര്‍ഗീയ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി മുസ്ലീംഭൂരിപക്ഷ മേഖലകള്‍ ഒഴിവാക്കി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഈ മേഖലകളില്‍ പോകണമെന്ന് പോലും ഗവര്‍ണര്‍ ആവശ്യപ്പെട്ടില്ല എന്നാണ് പൊലീസ് പറയുന്നത് എന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണര്‍ ഗവണ്‍മെന്റിന്റെ പ്രതിനിധിയാണ് എന്നും അല്ലാതെ ഏതെങ്കിലും സമുദായത്തിന്റെ അല്ലെന്നും പ്രദേശത്തെ സ്‌കൂള്‍ അധ്യാപകനായ താരിക് അന്‍വര്‍ പറഞ്ഞു. കലാപത്തില്‍ മകന്‍ കൊല്ലപ്പെട്ട അസന്‍സോളിലെ ഇമാമിനെയെങ്കിലും ഗവര്‍ണര്‍ക്ക് കാണാമായിരുന്നു എന്നും താരിഖ് അന്‍വര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഗവര്‍ണര്‍ സന്ദര്‍ശിച്ച പ്രദേശത്തിന് തൊട്ടടുത്താണ് ഇമാമിന്റെ മകന്‍ 16 വയസുണ്ടായിരുന്ന സിബ്തുള്ള റഷീദി കൊല്ലപ്പെട്ടത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ 200ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കലാപം മൂലം ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതാന്‍ കഴിഞ്ഞിട്ടില്ല.

ഗവര്‍ണര്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുത്ത കലാപമേഖലകളില്‍ മാത്രം പോകുന്നതും ചില മേഖലകളെ ഒഴിവാക്കുന്നതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ചോദിച്ചു. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയത് ഉചിതമായില്ല. ഈ പക്ഷപാതം ജനങ്ങള്‍ ചോദ്യം ചെയ്യാനിടയുണ്ടെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍