UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; നീനുവിന്റെ മാതാപിതാക്കള്‍ക്കും കൊലയില്‍ പങ്കെന്ന് വെളിപ്പെടുത്തല്‍

കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ പി.ജോസഫി (23)ന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേ് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുള്ളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം നീനുവിന്റെ മാതാപിതാക്കളായ രഹ്നയ്ക്കും ചാക്കോയ്ക്കും കൊലയില്‍ പങ്കുണ്ടെന്ന് തട്ടിക്കൊണ്ടു പോകാൻ വാടക വണ്ടി ഏർപ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛൻ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍